ഇടുക്കി ജലനിരപ്പ് പൂർണ സംഭരണശേഷിയിലേക്ക്: 2402.2 അടി
text_fieldsതൊടുപുഴ: മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്കും ശക്തമായതാണ് കാരണം. പരിധിയിൽ കൂടുതൽ അളവിൽ തുറന്നുവിടാനാകില്ലെന്നതാണ് ഇടുക്കിയുടെ പ്രശ്നം. അതേസമയം, മുല്ലപ്പെരിയാറിൽനിന്ന് ജലം ഇടുക്കിയിലേക്ക് സമാന്യത്തിൽ കൂടിയ അളവിൽ ഒഴുകി എത്തുകയും െചയ്യുന്നു.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ച 2402.2 അടിയാണ്. 1809 ഘനമീറ്റർ വെള്ളമാണ് ഇടുക്കിയിലേക്ക് ഒഴുകിയെത്തുന്നത്. 1500 ഘനമീറ്റർ പുറത്തേക്ക് ഒഴുക്കുന്നു. ഇൗ സാഹചര്യത്തിൽ തുറന്നുവിടുന്ന ജലത്തിെൻറ അളവ് കൂട്ടുന്നതും പരിഗണിക്കുകയാണ് അധികൃതർ. 2403 ആണ് ഇടുക്കിയുടെ പൂർണ സംഭരണശേഷി. ഈ സാഹചര്യത്തിൽ ഇടുക്കിയിൽ ഹൈ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാർ ജലനിരപ്പ് വ്യാഴാഴ്ച 141.95ലേക്ക് എത്തി. മുല്ലപ്പെരിയാർ അണക്കെട്ടിലെ 13 ഷട്ടറും തുറന്ന നിലയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.