ഉറ്റവർ മണ്ണിനടയിൽ; ഭക്ഷണം കഴിക്കാതെ എല്ലും തോലുമായി കിങ്ങിണി
text_fieldsപോത്തുകൽ: മലയിടിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ഉറ്റവരെ കാത്തു കഴിയുന്ന 'കിങ്ങിണി' പൂച്ച നൊമ്പര കാഴ്ചയായി. മണ്ണുമ ാന്തി യന്ത്രത്തിന്റെ കൊട്ടയിൽ നിന്ന് വീഴുന്ന ചളിമണ്ണിലേക്ക് ബന്ധുക്കളോടൊപ്പം കിങ്ങിണിയും ആകാംക്ഷയോടെ നോക്ക ി നിൽക്കുകയാണ്. പലപ്പോഴും സങ്കടം നിർത്താനാവാതെ രക്ഷാപ്രവർത്തകരുടെ കാലിലൂടെ മുട്ടിയൊരുമ്മി തന്റെ യജമാനന്മാരെ തിരികെ തരുമോ എന്ന് പറയാതെ പറയുകയാണ് കിങ്ങിണി.
കൂടി നിൽക്കുന്നവരിൽ ചിലർ ഇട്ടു കൊടുക്കുന്ന ബിസ്ക്കറ്റ് പോലും തിന്നാതെ ഉറ്റവരെ തേടുകയാണ് കിങ്ങിണി. കോളനിക്കാരുമായി നല്ല അടുപ്പം കാണിച്ചിരുന്ന കിങ്ങിണി ദുരന്തത്തിന് ശേഷം കാര്യമായി ഭക്ഷണം കഴിക്കാതെ എല്ലും തോലുമായതായി നിവാസികൾ പറയുന്നു.
കോളനിക്കാരിൽ കുടുംബാംഗത്തെ പോലെയാണ് ഓമന മൃഗങ്ങൾ കഴിയാറുള്ളത്. പട്ടിയും പൂച്ചയും കോളനിയിലെ മിക്ക വീടുകളിലേയും സ്ഥിരാംഗങ്ങളാണ്. മണ്ണിടിച്ചിലിൽ ആയുസ്സിന്റെ നീളം കൊണ്ട് കിങ്ങിണി രക്ഷപ്പെട്ടെങ്കിലും ഓമന മൃഗങ്ങൾ പലതും മണ്ണിനടിയിലാണ്. വെള്ളിയാഴ്ചത്തെ തിരച്ചിലിലും വളർത്തുമൃഗങ്ങളുടെ ജഡങ്ങൾ പലതും കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.