പ്രളയക്കെടുതി; അധിക മണ്ണെണ്ണ വിഹിത നിരക്കില്‍ കേന്ദ്രത്തിെൻറ ഇളവ്
text_fieldsതിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന് അനുവദിച്ച അധിക മണ്ണെണ്ണയുടെ നിരക്ക് കേന്ദ്രസർക്കാർ കുറച്ചു. നേരേത്ത ലിറ്ററിന് 70 രൂപ ആവശ്യപ്പെട്ട മണ്ണെണ്ണ, ഇപ്പോൾ 38.54 രൂപക്ക് നൽകാമെന്ന നിലപാടിലാണ് കേന്ദ്രം. നിലവിലെ സബ്സിഡി നിരക്കായ 25 രൂപയിൽ കൂടുതലാണെങ്കിലും അനുവദിച്ച വിഹിതം ഏറ്റെടുക്കാൻ തന്നെയാണ് സംസ്ഥാന സർക്കാറിെൻറ തീരുമാനം.
38.54 രൂപക്ക് ലഭിക്കുമ്പോൾ പോലും നികുതിയും ട്രാൻസ്പോർട്ടിങ് ചാർജും കൈകാര്യചെലവും ഉള്‍പ്പെടെ 42 രൂപക്ക് മാത്രമേ ഒരു ലിറ്റർ മണ്ണെണ്ണ കാർഡുടമകൾക്ക് നൽകാനാകൂ. അധികം വരുന്ന ഈ തുക സർക്കാർ ഏറ്റെടുത്തുകൊണ്ട് കേന്ദ്രം നൽകുന്ന 38.54 രൂപക്കുതന്നെ മണ്ണെണ്ണ നൽകും. ഇത് വൻ സാമ്പത്തികബാധ്യതയാണ് സംസ്ഥാന സർക്കാറിന് ഉണ്ടാക്കുന്നതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
വെള്ളപ്പൊക്കത്തിൽ വൈദ്യുതിബന്ധവും പാചകവാതകവും താറുമാറായ സാഹചര്യത്തിൽ 12,000 കിലോലിറ്റർ മണ്ണെണ്ണയാണ് കേരളം സബ്സിഡി നിരക്കിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ, സബ്സിഡി ഇല്ലാതെ 70 രൂപക്കാണ് കേന്ദ്രം മണ്ണെണ്ണ അനുവദിച്ചത്. വ്യവസായ ആവശ്യങ്ങൾക്ക് നൽകുന്ന മണ്ണെണ്ണയുടെ വിലയാണിത്. തുടർന്ന് മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രി പി. തിലോത്തമനും പ്രധാനമന്ത്രിക്കും കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാനും കത്തെഴുതിയതിെൻറ ഫലമായാണ് തുക കുറക്കാൻ കേന്ദ്രം തയാറായത്. നിലവിൽ 24.50 രൂപക്ക് കേന്ദ്രം നൽകുന്ന മണ്ണെണ്ണ വ്യാപാരികളുടെ കമീഷനും കൈകാര്യചെലവും കൂടി ചേർത്ത് ലിറ്ററിന് 29 രൂപക്കാണ് സംസ്ഥാനം കാർഡുടമകൾക്ക് നൽകുന്നത്.
അതേസമയം, സംസ്ഥാനത്തിന് അനുവദിച്ച അരിയുടെ കാര്യത്തിലും അവ്യക്തത തുടരുകയാണ്. അനുവദിച്ച 89,540 മെട്രിക് ടൺ അരിക്ക് പണം വേണ്ടെന്ന് കേന്ദ്രം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. കിലോഗ്രാമിന് 25 രൂപ നിരക്കിൽ അരിയുടെ വില ദുരിതാശ്വാസമായി നൽകുന്ന ഫണ്ടിൽ നിന്ന് ഈടാക്കുെമന്നാണ് കേന്ദ്രം ആദ്യം അറിയിച്ചത്. ഇത് വിവാദമായതോടെ പണം ആവശ്യപ്പെട്ടില്ലെന്ന് രാംവിലാസ് പാസ്വാൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, മന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേയുള്ളൂവെന്നും ഉത്തരവൊന്നും ലഭിച്ചില്ലെന്നും സംസ്ഥാന ഭക്ഷ്യമന്ത്രി പറയുന്നു.
നിലവിലെ സാഹചര്യത്തിൽ അനുവദിച്ച വിഹിതം 233 കോടി നൽകി ഏറ്റെടുക്കാൻ തന്നെയാണ് സർക്കാറിെൻറ തീരുമാനം. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും ആവശ്യമായ വക കണ്ടെത്താൻ നെേട്ടാട്ടമോടുന്ന സർക്കാറിന് ഇത് കനത്ത വെല്ലുവിളിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.