Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2019 7:36 PMUpdated On
date_range 14 Aug 2019 6:55 AMട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക്; വൈകൽ തുടരുന്നു; കെ.എസ്.ആർ.ടി.സി സർവിസുകളും പതിവുപോലെ
text_fieldsbookmark_border
തിരുവനന്തപുരം: കോഴിക്കോട്-ഷൊർണൂർ ലൈൻകൂടി പുനഃസ്ഥാപിച്ചതോടെ പ്രളയത്തെതുടർ ന്ന് താളംതെറ്റിയ ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക്. മംഗലാപുരം-കോഴിക്കോട് തിരു വനന്തപുരം ലൈനിലെ മലബാർ, മാവേലി, മംഗലാപുരം, ജനശതാബ്ദി തുടങ്ങിയ ട്രെയിനുകളെല്ല ാം ഒാടിത്തുടങ്ങി. പാതയിലെ തടസ്സം നീങ്ങിയതോടെ തിരുവനന്തപുരത്ത് നിന്നുള്ള കോഴിക്ക ോട്-മംഗലാപുരം പാതയിലെ ദീർഘദൂര ട്രെയിനുകളും സാധാരണനിലയിലായി.
അേതസമയം, സ ാേങ്കതിക പ്രശ്നങ്ങൾ സർവിസുകളെ ബാധിക്കുന്നുണ്ട്. ചൊവ്വാഴ്ച പത്ത് പാസഞ്ചറുകളും അഞ്ച് എക്സ്പ്രസ് ട്രെയിനുകളുമാണ് റദ്ദാക്കിയത്. ഹ്രസ്വദൂര പാസഞ്ചറുകൾ ട്രാക്കിൽനിന്ന് വിട്ടുനിന്നതോടെ എക്സ്പ്രസുകളിലെ ജനറൽ കോച്ചുകളിൽ വലിയ തിരക്ക് അനുഭവപ്പെട്ടു. നാഗർകോവിൽ-മംഗലാപുരം പരശുറാം എക്സ്പ്രസ് പുറപ്പെടാൻ നാലു മണിക്കൂർ വൈകി.
മറ്റ് ട്രെയിനുകളും ശരാശരി അര മണിക്കൂർ വൈകിയോടി. എറണാകുളം-നിസാമുദ്ദീൻ തുരന്തോ എക്സ്പ്രസ്, നിസാമുദ്ദീൻ-എറണാകുളം മില്ലേനിയം സൂപ്പർ ഫാസ്റ്റ്, ശ്രീ ഗംഗനഗർ-കൊച്ചുവേളി എക്സ്പ്രസ്, പട്ന-എറണാകുളം എക്സ്പ്രസ്, എറണാകുളം-പുണെ എക്സ്പ്രസ്, ഷാലിമാർ-തിരുവനന്തപുരം എക്സ്പ്രസ് എന്നിവയാണ് ചൊവ്വാഴ്ച റദ്ദാക്കിയ എക്സ്പ്രസുകൾ. വിവിധ പാസഞ്ചർ ട്രെയിനുകളും ഇതോടൊപ്പം റദ്ദാക്കിയിരുന്നു.
അതേസമയം, സാങ്കേതിക കാരണങ്ങളാൽ എറണാകുളം-ഒാഖ ദ്വൈവാര എക്സ്പ്രസ് ബുധനാഴ്ച സർവിസ് നടത്തില്ലെന്ന് റെയിൽവേ അറിയിച്ചു. കെ.എസ്.ആർ.ടി.സി മലബാർ മേഖലയിലടക്കം കഴിഞ്ഞദിവസംതന്നെ സർവിസുകൾ പുനഃസ്ഥാപിച്ചിരുന്നു. നിലമ്പൂരിൽനിന്ന് വിവിധ മേഖലകളിലേക്കുള്ള സർവിസുകളും പൂർവസ്ഥിതിയിലായി. അതേസമയം, നിരവധി ജീവനക്കാരുടെ വീടുകളിൽ വെള്ളംകയറിയതിനാൽ ഡ്യൂട്ടിക്കെത്താൻ കഴിയാത്തതടക്കമുള്ള പ്രശ്നങ്ങൾ സർവിസ് സുഗമമായി നടത്തുന്നതിനെ ബാധിക്കുന്നുണ്ട്.
ഇങ്ങനെയുള്ള ഡിപ്പോകളിൽ സമീപ ഡിപ്പോകളിൽനിന്ന് ജീവനക്കാരെ പുനർവിന്യസിച്ച് സർവിസ് നടത്താൻ നിർദേശം നൽകിയിരുന്നു. വടകര ഒാപറേറ്റിങ് സെൻററിൽനിന്ന് നിർത്തിവെച്ചിരുന്ന വടകര-മാനന്തവാടി, വടകര-പാറക്കടവ്, വടകര-ബംഗളൂരു സർവിസുകളും പുനഃസ്ഥാപിച്ചു. കണ്ണൂർ ജില്ലയിലെ ഡിേപ്പാകളിൽ നിന്നുള്ള അന്തർസംസ്ഥാന സർവിസുകളും സാധാരണ നിലയിലായി. ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള ആവശ്യത്തിനടക്കം കെ.എസ്.ആർ.ടി.സി അധിക സർവിസ് നടത്തുന്നുണ്ട്. വയനാട്, കൽപ്പറ്റ ഡിപ്പോകളിൽ നിന്നായി അഞ്ച് ബസുകളും പാലക്കാട് ഡിപ്പോയിൽനിന്ന് നാലും കോട്ടയം ഡിപ്പോയിൽനിന്ന് ഒന്നും ബസുകൾ ദുരിതാശ്വാസ പ്രവർത്തനത്തിനായി അനുവദിച്ചു.
അന്തർ സംസ്ഥാന ബസ് സർവിസ് പൂർണമായും പുനരാരംഭിച്ചു
ബംഗളൂരു: പ്രളയക്കെടുതിയെ തുടർന്ന് കേരളത്തിലെ മലബാർ മേഖലയിലേക്ക് നിർത്തിവെച്ചിരുന്ന കേരള ആർ.ടി.സിയുടെയും കർണാടക ആർ.ടി.സിയുടെയും ബസ് സർവിസുകൾ പൂർണമായും പുനരാരംഭിച്ചു. മുത്തങ്ങയിലെയും മലബാറിലെ മറ്റു ഭാഗങ്ങളിലെയും തടസ്സങ്ങൾ നീങ്ങിയതോടെ ചൊവ്വാഴ്ച മുതൽ ബംഗളൂരുവിൽനിന്നും കേരളത്തിലേക്കുള്ള എല്ലാ ബസുകളും പതിവുപോലെ സർവിസ് നടത്തി. കേരളത്തിൽനിന്നും ബംഗളൂരുവിലേക്ക് ഷെഡ്യൂൾ ബസുകൾക്ക് പുറമെ അധിക സർവിസുകളും നടത്തി. മാക്കൂട്ടം ചുരം റോഡ് ഇടിഞ്ഞതിനാൽ ഇരിട്ടി, കണ്ണൂർ ഭാഗത്തേക്കുള്ള ബസുകൾ മാനന്തവാടി വഴിയാണ് പോകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story