പ്രളയം: വാർഷിക പദ്ധതി രണ്ടാം വർഷവും വെട്ടിക്കുറക്കാൻ നീക്കം
text_fieldsതിരുവനന്തപുരം : പ്രളയാഘാതത്തെ തുടർന്ന് തുടർച്ചയായി രണ്ടാം വർഷവും വാർഷിക പദ്ധ തി പ്രതിസന്ധിയിലായി. പദ്ധതികൾക്ക് മുൻഗണന ക്രമം നിശ്ചയിക്കാൻ ധനവകുപ്പ് ഇതര സർ ക്കാർ വകുപ്പുകൾക്ക് നിർദേശം നൽകി.
കഴിഞ്ഞ വർഷവും മഹാപ്രളയത്തെ തുടർന്ന് 20 ശത മാനം കണ്ട് പദ്ധതി വെട്ടിക്കുറച്ചിരുന്നു. അനിവാര്യമല്ലാത്തതും അപ്രധാനവുമായ പദ്ധ തികൾ ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് മുൻഗണന ക്രമം നിശ്ചയിക്കാനുള്ള നിർദേശം. വായ്പ പരിധി ഉയർത്തൽ, ജി.എസ്.ടി വരുമാന വർധന എന്നിവയിലാണ് സർക്കാറിെൻറ പ്രതീക്ഷ. ഇത് ഗുണകരമായില്ലെങ്കിൽ പദ്ധതി വെട്ടിക്കുറക്കലിലേക്ക് പോകും.
തുടർച്ചയായി രണ്ടാം വർഷവുമുണ്ടായ പ്രളയം സംസ്ഥാന സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ആദ്യ പ്രളയത്തെ തുടർന്നുള്ള പുനർനിർമാണ പദ്ധതികൾ ഉൗർജിതമാക്കിയിരിക്കെയാണ് രണ്ടാമത്തെ ആഘാതം. വൻ സാമ്പത്തിക ബാധ്യതയാണ് രണ്ടാം പ്രളയവും ഉണ്ടാക്കിയത്. റോഡുകൾക്ക് 2100 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. പലതും അടിയന്തരമായി ചെയ്യേണ്ടതാണ്. പ്രളയവുമായി ബന്ധപ്പെട്ട് അടിയന്തരമായി നിർവഹിക്കേണ്ട മറ്റ് കാര്യങ്ങൾക്കും ഉടൻ പണം മാറ്റിെവക്കണം. നിലവിൽ പദ്ധതി വെട്ടിക്കുറക്കാൻ തീരുമാനം എടുത്തിട്ടില്ലെന്നും പിന്നീട് സാഹചര്യങ്ങൾ പരിശോധിച്ചാകും നടപടിയെന്ന് ധനവകുപ്പ് സൂചിപ്പിച്ചു.
അതേസമയം, ഇക്കൊല്ലവും പദ്ധതി നടത്തിപ്പ് ഇഴയുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം ഇതിന് വേഗത വരുത്താൻ സർക്കാറിനായിട്ടില്ല. ഇക്കൊല്ലം 30,610 കോടിയുടെ വാർഷിക പദ്ധതിയാണ് അംഗീകരിച്ചത്. അഞ്ച് മാസം പിന്നിടുേമ്പാൾ 4538.48 കോടി രൂപ മാത്രമാണ് വിനിയോഗം. ആകെ തുകയുടെ വെറും 14.83 ശതമാനം. ഇത്തവണത്തെ തുക വിനിയോഗത്തിെൻറ മെല്ലെപ്പോക്ക് അനുസരിച്ച് വെട്ടിക്കുറച്ചില്ലെങ്കിലും പദ്ധതി ലക്ഷ്യത്തിലെത്താനിടയില്ല.
ഇക്കൊല്ലം മിക്ക വകുപ്പുകളിലും നാമമാത്രമായ തുകയാണ് വിനിയോഗിച്ചിരിക്കുന്നത്. ചില വകുപ്പുകൾ വിനിയോഗം ആരംഭിച്ചിട്ടു പോലുമില്ല. ഗതാഗത വകുപ്പിലാണ് ഉയർന്ന വിനിയോഗം, 127.16 ശതമാനം. ഭരണ നവീകരണ വകുപ്പ് 41.25 ശതമാനവും മരാമത്ത് 33.28 ശതമാനവും നികുതി വകുപ്പ് 32.18 ശതമാനവും വിനിയോഗിച്ചു. മറ്റ് വകുപ്പുകളിൽ വളരെ കുറവാണ് ചെലവിടൽ. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം 7500 കോടിയുണ്ടെങ്കിലും വിനിയോഗം 14.93 ശതമാനം മാത്രമാണ്. കേന്ദ്ര സഹായമുള്ള പദ്ധതികൾ 9172.17 കോടിയുടേതാണെങ്കിലും വിനിയോഗം വെറും 14.7 ശതമാനം. സംസ്ഥാന പദ്ധതിയിലെ 23,110 കോടിയിൽ വിനിയോഗം 14.79 ശതമാനത്തിലേ എത്തിയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.