കവളപ്പാറ ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനം ദുഷ്കരം
text_fieldsനിലമ്പൂര്‍ പോത്തുകല്ല് ഭൂതാനം കവളപ്പാറയിലുണ്ടായ വൻ ഉരുള്‍പൊട്ടലിൽ കാണാതായവരിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്ത ിയെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. 48 പേരെ കാണാതായിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ബന്ധു വീടുകളിലോ ദുരിതാശ്വാസ ക്യാമ്പുകളിലോ കാണാതായവർ എത്തിയിട്ടില്ല എന്നാണ് വിവരം. 50ൽ അധികം വീടുകൾ മണ്ണിനടയിൽപെട്ടതായി സംശയമ ുണ്ടെന്ന് പി.വി അൻവർ എം.എൽ.എ പറഞ്ഞു. കനത്തമഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാവുകയാണ്.
വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് ഇവിടെ ഉരുള്‍പൊട്ടലുണ്ടായത്. കവളപ്പാറയിൽ മലയിടിഞ്ഞ് കോളനിയിയാകെ മണ്ണിനടിയിലാവുകയായിരുന്നു. പ്രദേശത്തേക്ക് എത്തിപ്പെടാന്‍ കഴിയാത്ത അവസ്ഥയായിരുന്നു നേരത്തെ. റോഡ് തകർന്നതിനാൽ വെള്ളിയാഴ്ച ഉച്ചയോടെ മാത്രമാണ് രക്ഷാപ്രവർത്തകർക്ക് ഇവിടെ എത്താൻ സാധിച്ചത്.
പ്രദേശത്ത് രക്ഷാപ്രവർത്തനം ഏറെ ദുഷ്ക്കരമാണെന്ന് മന്ത്രി കെ.ടി ജലീൽ പറഞ്ഞു.
പ്രദേശത്ത് കുടുങ്ങിയവരെ രക്ഷിക്കാൻ വ്യോമസേനയുടെ സഹായം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പ്രദേശത്തേക്ക് ദേശീയ ദുരന്ത പ്രതികരണ സേനയെ അയക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
പ്രളയത്തില്‍ നിലമ്പൂര്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. മലപ്പുറം ചുങ്കത്തറ പാലവും ഒലിച്ചുപോയി. നിലമ്പൂരില്‍ ഇതുവരെ 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. പലരെയും ക്യാമ്പുകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.