താരങ്ങൾക്കുറങ്ങാൻ കളിമുറ്റത്ത് നിന്നുയർന്ന സ്നേഹക്കൂട്
text_fieldsമലപ്പുറം: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ഫുട്ബാൾ താരങ്ങളായ സഹോദരങ്ങൾക്ക് നിർമിച്ച 'സ്നേഹവീട്' കൈമാറി. ജില്ല ഫുട്ബാൾ കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു നിർമാണം. മുഹമ്മദ് ആഷിഖ്, മുഹമ്മദ് റോഷൻ, മുഹമ്മദ് റമീഫ് എന്നിവർക്കാണ് നിലമ്പൂരിൽ വീട് നൽകിയത്.
സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി മോഹനചന്ദ്രൻ താക്കോൽ നേരിട്ട് കൈമാറി. ഓൺലൈനിൽ നടന്ന ചടങ്ങ് ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. ഡോ. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സൂപ്പർ അഷറഫ് റിപ്പോർട്ട് അവതരിപ്പിച്ചു.
എം.എസ്.പി അസി. കമാൻഡൻറ് ഹബീബ് റഹ്മാൻ, വണ്ടൂർ സി.ഐ സുനിൽ പുളിക്കൽ, ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി സുധീർ കുമാർ, വൈസ് പ്രസിഡൻറ് സുരേന്ദ്രൻ മങ്കട, സമദ് പറച്ചിക്കോട്ടിൽ, മാഹിർ ആലം, ആസിഫ് അമീൻ, കെ.വി. അബൂട്ടി, റഷീദ് നിലമ്പൂർ, മാനു മമ്പാട്, അജ്മൽ, പ്രവീൺ എന്നിവർ സംസാരിച്ചു. ആഷിഖ് കൈനിക്കര സ്വാഗതവും നജീബ് നന്ദിയും പറഞ്ഞു. ഐ.എം. വിജയൻ, എൻ.പി. പ്രദീപ്, മുഹമ്മദ് റാഫി, ആസിഫ് സഹീർ എന്നിവർ സമൂഹമാധ്യമങ്ങൾ വഴി ആശംസകൾ നേർന്നു. ഫുട്ബാൾ മത്സരമുൾപ്പെടെ നടത്തിയാണ് വീട് നിർമാണത്തിന് പണം സ്വരൂപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.