പ്രളയം: വസ്ത്രങ്ങൾ എടുത്ത 12 വനിത പൊലീസുകാർക്കെതിരെ നടപടി
text_fieldsകൊച്ചി: പ്രളയബാധിതമേഖലകളിൽ വിതരണത്തിനെത്തിയ വസ്ത്രങ്ങൾ സ്വന്തം നിലയിൽ വിതരണം ചെയ്യാനെന്ന പേരിൽ എടുത്ത വനിത പൊലീസുകാർക്കെതിരെ നടപടി.
എറണാകുളം സെൻട്രൽ സ്റ്റേഷനിലെ 12 വനിത പൊലീസുകാരെ ഇതര സ്റ്റേഷനുകളിലേക്ക് സ്ഥലംമാറ്റി സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ് ഉത്തരവിറക്കി. പിങ്ക് പൊലീസിൽ ജോലി ചെയ്യുന്നവരും ഇതിലുണ്ട്.
പ്രളയബാധിത മേഖലകളിൽ വിതരണം ചെയ്യാൻ എറണാകുളം എസ്.പി കെ. ലാൽജിയുടെ നേതൃത്വത്തിൽ വസ്ത്രങ്ങളുൾപ്പെടെ സമാഹരിച്ചിരുന്നു. കോയമ്പത്തൂരിൽനിന്നെത്തിയ കെട്ടിൽനിന്ന് തുണിത്തരങ്ങൾ തരംതിരിക്കാൻ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പൊലീസുകാർക്കായിരുന്നു ചുമതല. ഇതിനിടെ, സാരിയുൾപ്പെടെ തുണിത്തരങ്ങൾ ഏതാനും വനിത പൊലീസുകാർ സ്വന്തംനിലയിൽ വിതരണം ചെയ്യാനെന്ന പേരിൽ കൊണ്ടുപോകുകയായിരുന്നു.
മറ്റു ചില വനിത പൊലീസുകാരാണ് വിവരം പുറത്തുവിട്ടത്. സി.സി.ടി.വിയിൽ ദൃശ്യവും പതിഞ്ഞിരുന്നു. സെൻട്രൽ സർക്കിൾ ഇൻസ്പെക്ടർ അനന്തലാൽ നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കമീഷണറുടെ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.