ദുരിതാശ്വാസ നിധി: പണമയക്കാൻ പ്രവാസികൾക്ക് സൗകര്യമൊരുക്കി
text_fieldsതിരുവനന്തപുരം: വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്ക് ആവശ്യമായ സൗകര്യം ഒരുക്കിയതായി നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. മണി എക്സ്േചഞ്ച് സ്ഥാപനങ്ങളായ അൽ അൻസാരി എക്സ്ചേഞ്ച്, യു.എ.ഇ എക്സ്ചേഞ്ച്, ലുലു എക്സ്ചേഞ്ച് എന്നീ സ്ഥാപനങ്ങൾ മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സൗജന്യമായി പണം അയക്കാം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി എന്ന പേരിൽ എടുത്ത ചെക്കുകളും ഡ്രാഫ്റ്റുകളും നോർക്ക റൂട്സിെൻറ ന്യൂഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ബറോഡ, കൊച്ചി, കോഴിക്കോട് ഓഫിസുകളിലും തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന നോർക്ക ഹെഡ് ഓഫിസിലും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 1800 425 3939.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.