‘‘പ്രളയ ദുരിതാശ്വാസത്തിന് ഈ ബൈക്ക് എടുത്തോളൂ...’’ എന്നു പറഞ്ഞ് അയാൾ നടന്നകന്നു
text_fieldsആലപ്പുഴ: നഗരത്തിലെ സക്കരിയ ബസാറിെലയും വട്ടപ്പള്ളിയിെലയും തെരുവീഥികളിലൂടെ ആ മനുഷ്യൻ നടന്നുപോവുകയാണ്. വെറുതെയുള്ള നടപ്പല്ല, സ്േനഹത്തിെൻറ വലിയപാത വെട്ട ിത്തെളിച്ചുള്ള നടത്തം. കുറച്ചുദിവസം മുമ്പുവരെ ബൈക്കിലായിരുന്നു യാത്ര -യമഹ എസ്. സെഡി ൽ. എന്നാൽ മണ്ണിടിഞ്ഞും വെള്ളംകയറിയും സ്വന്തം നാടിെൻറ താളം തെറ്റുന്നതും സഹോദരങ്ങൾ അനാഥരാക്കപ്പെടുന്നതും കാണുേമ്പാൾ മുഖം തിരിച്ച് കടന്നുപോകാൻ അയാൾക്ക് കഴിയുമായിരുന്നില്ല. ദുരന്തബാധിതരുടെ അത്യാവശ്യങ്ങൾക്ക് മുന്നിൽ തനിക്ക് ബൈക്ക് ഒരാവശ്യമേയെല്ലന്ന് അയാൾക്ക് തോന്നിയിരിക്കണം.
വട്ടപ്പള്ളി ജാഫർ ജുമാമസ്ജിദ് മദ്റസയിൽ ആരംഭിച്ച ദുരിതാശ്വാസ സാധനങ്ങളുടെ ശേഖരണത്തിൽ ബൈക്ക് നൽകുേമ്പാൾ അയാൾ വെച്ച ഉപാധി തെൻറ മുഖം ആരോടും വെളിപ്പെടുത്തരുത് എന്നായിരുന്നു. അന്ന് രാത്രി പള്ളിക്ക് മുന്നിൽ നടന്ന ലേലത്തിൽ 11,000 രൂപക്ക് ബൈക്ക് വിറ്റുപോയി. ശേഖരിച്ച സാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കയറ്റി അയച്ചെങ്കിലും പിന്നീട് നാട്ടുകാരടക്കം ബൈക്കിെൻറ ഉടമയാരാെണന്ന് അറിയാനുള്ള കൗതുകമായി. ഇതിനിടയിലാണ് സിനിമ സംവിധായകൻ ഗഫൂർ വൈ. ഇല്യാസ് ഇദ്ദേഹം പുറംതിരിഞ്ഞ് നടന്നുപോകുന്ന ഫോേട്ടാ, കുറിപ്പോടെ ഫേസ്ബുക്കിൽ ഇട്ടത്. ആകെയുണ്ടായിരുന്ന ബൈക്ക് പ്രളയ ദുരിതാശ്വാസത്തിന് നൽകിയ അങ്ങ് മഹനീയ മാതൃകയാണ് നൽകിയതെന്നും ഒാരോ ചവിട്ടടിക്കും ദൈവം പ്രതിഫലം നൽകുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മുഖം വ്യക്തമാക്കിയിെല്ലങ്കിലും അനുവാദമില്ലാതെ ഫോേട്ടാ എടുത്തതിനും ഗഫൂർ അദ്ദേഹേത്താട് ക്ഷമയും ചോദിച്ചിട്ടുണ്ട്. വാർത്തക്കായി അദ്ദേഹത്തെ സമീപിച്ചെങ്കിലും പേരും വിലാസവും പിന്നീടൊരിക്കൽ കാണുേമ്പാൾ പറയാമെന്ന് പറഞ്ഞ് മുഖംതിരിച്ച് കടന്നുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.