പ്രളയത്തിൽ രക്ഷകരായവർക്ക് ധീരതാ പുരസ്കാരം; അഭിലാഷ് ടോമിക്ക് നവ് സേന മെഡൽ
text_fieldsന്യൂഡൽഹി: പ്രളയം നേരിട്ട കേരളത്തിൽ മികച്ച രീതിയിൽ രക്ഷാപ്രവർത ്തനം നടത്തിയ സേനാ അംഗങ്ങൾക്ക് പുരസ്കാരം. പ്രളയത്തിലകപ്പെട്ട കൈ ക്കുഞ്ഞിനെ രക്ഷിച്ച വ്യോമസേന ഗരുഡ് കമാൻഡോ വിങ് കമാൻഡർ പ്രശാന്ത് നായർ ധീരതക്കുള്ള വായു സേന മെഡലിന് അർഹനായി. നാല് പിഞ്ചു കുഞ്ഞുങ്ങളടക്കം 112 പേരെയാണ് പ്രശാന്തിെൻറ നേതൃത്വത്തിലുള്ള സംഘം ‘ഓപറേഷൻ കരുണ’യുടെ ഭാഗമായി രക്ഷിച്ചത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയാണ് പ്രശാന്ത്. തിരുവനന്തപുരത്ത് ഓഖി കൊടുങ്കാറ്റിൽ അകപ്പെട്ടവരെ രക്ഷിച്ച സർജൻറ് അമിത് കുമാർ ഝാക്കും ധീരതക്കുള്ള വായുസേന മെഡൽ ലഭിച്ചു.
വെള്ളത്തിലകപ്പെട്ട വീടുകളിൽനിന്നു രണ്ടു ഗർഭിണികളെ രക്ഷിച്ച സേനാംഗങ്ങളെ വഹിച്ച ചേതക് ഹെലികോപ്ടർ നിയന്ത്രിച്ച വിങ് കമാൻഡർ വിജയ് വർമ, വിങ് കമാൻഡർമാരായ ഹരി ഗോവിന്ദ്, ടി അനൂപ് കുമാർ തുടങ്ങിയവർക്കും നാവികസേനാ മെഡൽ ലഭിച്ചു. തിരുവല്ല സ്വദേശിയാണ് കമാൻഡർ വിജയ് വർമ.
മലയാളിയായ വൈസ് അഡ്മിറല്‍ അജിത് കുമാര്‍ പയ്യപ്പിള്ളിക്ക് പരമ വിശിഷ്ട സേവാ പുരസ്കാരവും കമാന്‍ഡര്‍ പി.എ. അബ്ദുൽ റഹ്മാന് സാദിഖ്, ക്യാപ്റ്റന്‍ സുശീല്‍ മേനോന് എന്നിവര്‍ക്ക് വിശിഷ്ട സേവ മെഡലും ലഭിച്ചു. മൂന്ന് പേര്‍ക്ക് പരമ വിശിഷ്ട സേവ മെഡലും ആറു പേര്‍ക്ക് അതിവിശിഷ്ട സേവ മെഡലും ഏഴ് ധീരത പുരസ്കാരവും ഒമ്പതു പേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള നവ്സേന മെഡലും 15 വിശിഷ്ട സേവ മെഡലുകളുമാണ് റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചത്.
രഘുനാഥ് നമ്പ്യാര്‍ക്ക് പരമവിശിഷ്ട സേവ മെഡല്‍
ഫ്രാന്‍സില്‍ റഫാല്‍ യുദ്ധവിമാന പരീക്ഷണ പറക്കല്‍ നടത്തിയ വ്യോമസേന ഈസ്റ്റ് കമാന്‍ഡ് മേധാവി എയര്‍മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍ക്ക് പരമവിശിഷ്ട സേവ മെഡല്‍. കണ്ണൂര്‍ സ്വദേശിയാണ് രഘുനാഥ് നമ്പ്യാർ. കണ്ണൂർ വിമാനത്താവളത്തില്‍ ആദ്യ പരീക്ഷണ പറക്കൽ നടത്തിയതും രഘുനാഥ് നമ്പ്യാരായിരുന്നു. എയര്‍ മാര്‍ഷല്‍ സുരേഷ് ബാലകൃഷ്ണനും പരമവിശിഷ്ട സേവ മെഡല്‍ ലഭിച്ചിട്ടുണ്ട്.
അഭിലാഷ് ടോമിക്ക് മെഡൽ
പായ് വഞ്ചിയില്‍ ഒറ്റക്ക് സാഹസികമായി സമുദ്രം ചുറ്റുന്നതിനിടെ അപകടത്തിൽപെട്ട മലയാളി െലഫ്. കമാൻഡർ അഭിലാഷ് ടോമിക്ക് വിശിഷ്ട സേവനത്തിനുള്ള നാവികസേന പുരസ്കാരം. 2018 ജൂൈല ഒന്നിനാണ് ഫ്രാന്‍സിലെ ലെ സാബ്ലോ ദൊലോന്‍ തീരത്തുനിന്ന് അഭിലാഷ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് പ്രയാണം ആരംഭിച്ചത്. തുരീയ എന്ന പായ്വഞ്ചിയിലായിരുന്നു യാത്ര. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ഓസ്ട്രേലിയയിലെ പെര്‍ത്തില്‍നിന്ന് 3300 കിലോമീറ്റര്‍ അകലെ പായ്വഞ്ചി അപകടത്തിൽപെടുകയായിരുന്നു. അതിശക്തമായ കാറ്റില്‍ 14 മീറ്ററോളം ഉയര്‍ന്ന തിരമാലയിൽപെട്ട് പായ്വഞ്ചിക്ക് തകരാര്‍ സംഭവിക്കുകയും പായ്മരം വീണ് അഭിലാഷിെൻറ നടുവിന് പരിക്കേല്‍ക്കുകയും ചെയ്തു. ആലപ്പുഴ ചേന്നംകരി വല്യാറ വീട്ടില്‍ വി.സി ടോമിയുടെയും വത്സമ്മ ടോമിയുടെയും മകനാണ് അഭിലാഷ്. ബംഗാള്‍ സ്വദേശിയായ ഉര്‍മിമാലയാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.