പ്രളയം: സ്കൂളുകൾക്കായി പ്രത്യേക ഫണ്ട് അനുവദിക്കണം –എസ്.എസ്.എ
text_fieldsകോട്ടയം: പ്രളയം കണക്കിലെടുത്ത് സ്കൂളുകളുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾക്കായി പ്രത്യേക ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാൻ സമഗ്ര ശിക്ഷ അഭിയാൻ (എസ്.എസ്.എ) തീരുമാനം. പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങൾ ചർച്ചചെയ്യാൻ കോട്ടയത്ത് നടന്ന ദ്വിദിന ശിൽപശാലയിലാണ് തീരുമാനം.
പ്രത്യേക ഫണ്ട് അനുവദിക്കുന്നതിനായി വിശദമായ പദ്ധതിരേഖ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന് സമർപ്പിക്കും. ഇതിനുള്ള കർമപദ്ധതി തയാറാക്കും.
അറ്റകുറ്റപ്പണിക്കും പഠനോപകരണങ്ങൾക്കുമായി സ്കൂൾ ഗ്രാൻറ് വിതരണം വേഗത്തിൽ പൂർത്തിയാക്കും. വിദ്യാലയങ്ങളുടെ നാശനഷ്ടങ്ങളെ സംബന്ധിച്ച കണക്ക് സിവിൽ വിഭാഗം തയാറാക്കി കഴിഞ്ഞു. പ്രളയത്തിൽ നഷ്ടപ്പെട്ട ലൈബ്രറി പുസതകങ്ങൾ വാങ്ങാനും ഗണിതലാബ് പോലെയുള്ളവ ഒരുക്കാനും ധനസഹായം നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് വിദ്യാർഥികളിൽനിന്നും ഫണ്ട് ശേഖരിക്കാൻ ‘സമഗ്ര’യുടെ പ്രവർത്തകർ പൂർണ പങ്കാളികളാകും. ബ്ലോക്കുതലത്തിലും ക്ലസ്റ്റർതലത്തിലും ഇതിനായി പ്രത്യേക യോഗം വിളിച്ചുചേർക്കും. പ്രളയത്തെ തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായ മാനസികാഘാതം പരിഹരിക്കാൻ പിന്തുണ നൽകും. ‘സമഗ്ര’യുടെ ഭാഗമായ ജീവനക്കാർ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന ചെയ്യാനും തീരുമാനിച്ചു.
സമഗ്രശിക്ഷ അഭിയാെൻറ 2018-19 വർഷത്തെ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് പ്രവർത്തന രൂപരേഖക്കും ശിൽപശാല അംഗീകാരം നൽകി. അക്കാദമിക പ്രവർത്തനങ്ങളുടെ ഡിജിറ്റൽ സാധ്യതകൾ എസ്.ഐ.ഇ.ടി ഡയറക്ടർ ബി. അബുരാജ് വിവരിച്ചു. എസ്.എസ്.എ സ്റ്റേറ്റ് േപ്രാജക്ട് ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ, അഡീഷനൽ ഡയറക്ടർ അനില ജോർജ് എന്നിവർ പെങ്കടുത്തു. പ്ലാനിങ് കൺസൽട്ടൻറ് ഡോ. ടി.പി. കലാധരൻ, പെഡഗോഗി ഇംഗ്ലീഷ് കൺസൽട്ടൻറ് ഡോ. പി.കെ. ജയരാജ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.