തെക്കും വടക്കും പറഞ്ഞ് അടികൂടേണ്ട നേരമല്ലിത്; വേർതിരിവില്ലാതെ കൈകോർക്കാം
text_fieldsകൊച്ചി: പ്രളയം കേരളക്കരയെ പിടിച്ചുകുലുക്കിയ 2018 ആഗസ്റ്റിലെ ദിനരാ ത്രങ്ങളിൽ സഹായങ്ങളായും ജീവൻരക്ഷ സന്ദേശങ്ങളായും കൂടെനിന്ന സമ ൂഹമാധ്യമങ്ങൾ ഇത്തവണയും ഓൺലൈൻ കൺട്രോൾ റൂമായി സജീവം. പേമാരിയ ും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമെല്ലാം പതിനായിരക്കണക്കിന് ജീവി തങ്ങളെ തകർത്തെറിയുമ്പോൾ കൈകെട്ടി നോക്കിനിൽക്കാനാവില്ലെന്ന് ഉറ ക്കെ പറഞ്ഞ് ഫേസ്ബുക്കിലെ ‘മനുഷ്യർ’ കൈകോർക്കുകയാണ്, ക്ലിക്കുകളിലൂടെയും ഷെയറുകളിലൂടെയും സഹജീവികളുടെ കണ്ണീരൊപ്പാൻ.
എന്നാൽ, മുൻ വർഷത്തെപോലെ സഹായപ്രവാഹം സമൂഹമാധ്യമങ്ങളിലൂെടയും നേരിട്ടും നടക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നുണ്ട്. കഴിഞ്ഞവർഷം ശേഖരിച്ച സാധനങ്ങൾ കുന്നുകൂടി കിടക്കുെന്നന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴിവിട്ട് ചെലവഴിക്കുെന്നന്നൊക്കെയുള്ള വ്യാജപ്രചാരണങ്ങളാണ് ചിലരെയെങ്കിലും ഇതിൽനിന്ന് പിന്നോട്ടുനയിച്ചത്. ശനിയാഴ്ചവരെ പല ജില്ലകളിലും വിഭവസമാഹരണകേന്ദ്രംതന്നെ തുടങ്ങിയിരുന്നില്ല. തുടങ്ങിയ േകന്ദ്രങ്ങളിൽ പരിമിത സാധനങ്ങളാണ് എത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ല കലക്ടർമാരും സാമൂഹികപ്രവർത്തകരും പലതവണ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നു.
ഇതിനിെട, പ്രളയം അത്രമേൽ ബാധിച്ചിട്ടില്ലാത്ത തെക്കൻ കേരളത്തെയും മഴക്കെടുതി സർവവും തകർത്തെറിഞ്ഞ വടക്കൻ കേരളത്തെയും തമ്മിൽ തെക്ക്, വടക്ക് എന്ന പേരിൽ വേർതിരിക്കാനുള്ള ശ്രമങ്ങൾക്കും ഫേസ്ബുക്ക് കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷിയായി. ‘കഴിഞ്ഞ തവണ ഞങ്ങൾ നിങ്ങളെ വേണ്ടുവോളം സഹായിച്ചല്ലോ, ഇപ്പോൾ ആകെ മുങ്ങിനിൽക്കുന്ന ഞങ്ങളെ തിരിച്ചു സഹായിക്കാത്തതെന്താ’ എന്ന വാദവുമായി മലബാറിെല ചിലർ രംഗത്തുവന്നതാണ് വിവാദങ്ങളുടെ തുടക്കം.
ഇതിന് മറുപടിയായി തെക്കനും വടക്കനും ഒന്നുമില്ല, എല്ലാവരും മനുഷ്യനാണ് എന്ന ശക്തമായ വാദവുമായി നിരവധി പേർ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. ഇതിനിെട, തൽക്കാലം സാധനങ്ങളൊന്നും ശേഖരിക്കണ്ട എന്ന അറിയിപ്പുമായി കഴിഞ്ഞദിവസം തിരുവനന്തപുരം കലക്ടർ കെ. ഗോപാലകൃഷ്ണൻ പോസ്റ്റിട്ടത് എരിതീയിലെ എണ്ണയായി. വിവാദപോസ്റ്റിനുതാഴെ പൊങ്കാലയായിരുന്നു.
ഇത്തരം വിവാദച്ചൂടിനിടയിലും ഞായറാഴ്ച തിരുവനന്തപുരത്തുൾെപ്പടെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ വിഭവസമാഹരണം ഊർജിതമായി നടന്നു. അൽപനേരത്തെ അലസതക്കും വാദപ്രതിവാദങ്ങൾക്കും ശേഷം ഇരട്ടിശക്തിയോടെ ദുരിതബാധിതരുടെ കണ്ണീരൊപ്പുന്നവരെയാണ് കഴിഞ്ഞ കുറെ മണിക്കൂറുകളിൽ സമൂഹമാധ്യമങ്ങളിൽ കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.