രക്ഷാപ്രവർത്തനം; സർവസജ്ജരായി സേനകൾ
text_fieldsകൊച്ചി: പ്രളയബാധിതപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് പ്രതിരോധസേനയുടെ വിവ ിധ വിഭാഗങ്ങൾ സർവസജ്ജരായി രംഗത്ത്. കരസേന, വ്യോമസേന, തീരദേശസേന വിഭാഗങ്ങളിലുള് ളവരെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചതായി ദക്ഷിണ നാവികസേന ആസ്ഥാന ത്തുനിന്ന് അറിയിച്ചു. കണ്ണൂർ പ്രതിരോധ സുരക്ഷാസേന കേന്ദ്രത്തിൽനിന്നുള്ള 60 അംഗ സംഘത്തെ വയനാട്, കണ്ണൂർ, ഇരിട്ടി, കോഴിക്കോട്, താമരശ്ശേരി, കർണാടകയിലെ കൂർഗ് ജില്ലയിൽപെട്ട വിരാജ്പേട്ട് എന്നിവിടങ്ങളിൽ നിയോഗിച്ചിട്ടുണ്ട്.
പാങ്ങോട് മിലിട്ടറി സ്റ്റേഷൻ മൂന്ന് സംഘത്തെയാണ് പ്രളയബാധിതപ്രദേശങ്ങളിൽ നിയോഗിച്ചിട്ടുള്ളത്. ഒരു ലെഫ്റ്റനൻറ് കേണലും ഒരു മേജറും ഉൾപ്പെടെ 60 പേരാണ് ഒരു സംഘത്തിലുള്ളത്. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലായിരിക്കും ഇവരുടെ സേവനം. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദക്ഷിണ വ്യോമ കമാൻഡിന് കീഴിലെ എല്ലാ കേന്ദ്രങ്ങൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. സുളൂർ വ്യോമകേന്ദ്രത്തിൽ 12 ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിന് സജ്ജമാക്കി നിർത്തിയിട്ടുണ്ട്. സംസ്ഥാനസർക്കാറുമായി ഏകോപിച്ചാണ് വ്യോമസേനയുടെ പ്രവർത്തനം.
തീരദേശസേന 18 സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിൽ അഞ്ച് സംഘം ബേപ്പൂരിലടക്കം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. ഇവർ 500 ദുരിതബാധിതരെ ഇതിനകം രക്ഷപ്പെടുത്തി. അടിയന്തരഘട്ടത്തിൽ രംഗത്തിറക്കുന്നതിന് 10 സംഘത്തെ കൊച്ചിയിലും മൂന്ന് സംഘത്തെ വിഴിഞ്ഞത്തും സജ്ജരാക്കി നിർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.