കേരളത്തെ സഹായിക്കാൻ സന്നദ്ധരായി ഗോവയും
text_fieldsപനാജി: കേരളത്തിലെ പ്രളയക്കെടുതി നേരിടാൻ ഗോവയുടെ ധനസഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ നൽകാൻ ഗോവ മുഖ്യമന്ത്രി മനോഹർ പരീകർ അനുമതി നൽകി. ഇതു കൂടാതെ ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസും മറ്റ് ജഡ്ജിമാരും കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
കേരളത്തെ പിടിച്ചുലച്ച പ്രളയത്തിൽ 20,000 കോടിയുടെ നാശനഷ്ടങ്ങളാണ് കണക്കാക്കുന്നത്. 2000 കോടിയുടെ അടിയന്തര സഹായം കേന്ദ്രത്തോട് ആവശ്യപ്പെെട്ടങ്കിലും 500 കോടി മാത്രമാണ് അനുവദിച്ചത്. 700 കോടി രൂപ ധനസഹായം നൽകാൻ സന്നദ്ധത അറിയിച്ച യു.എ.ഇയുെട വാഗ്ദാനം, വിദേശ രാജ്യങ്ങളിൽ നിന്ന് ധനസഹായം സ്വീകരിക്കില്ലെന്ന കേന്ദ്ര സർക്കാർ പിടിവാശിയിൽ തട്ടി തടഞ്ഞു നിൽക്കുകയാണ്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളും സംഘടനകളും വ്യക്തികളും കേരളത്തെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.