Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kk shailaja
cancel
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനം കോവിഡ്​...

സംസ്​ഥാനം കോവിഡ്​ വാക്​സിൻ വിതരണത്തിന്​ പൂർണസജ്ജം -കെ.കെ. ​ൈ​ശലജ

text_fields
bookmark_border

തിരുവനന്തപുരം: സംസ്​ഥാനം കോവിഡ്​ വാക്​സിൻ വിതരണത്തിന്​ പൂർണസജ്ജമെന്ന്​ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. രാജ്യത്ത്​ രണ്ടു കോവിഡ്​ വാക്​സിനുകളുടെ അടിയന്തര ഉപ​േയാഗത്തിന്​ ഡ്രഗ്​സ്​ കൺട്രോളർ അനുമതി നൽകിയ പശ്ചാത്തലത്തിലാണ്​ പ്രതികരണം.

വാക്​സിന്​ ഡ്രഗ്​സ്​ കൺട്രോളറുടെ അനുമതി ലഭിച്ചതായി ഔദ്യോഗിക അറിയിപ്പ്​ ലഭിക്കണം. കൂടാതെ വാക്​സിൻ വിതരണത്തിന്​ കേന്ദ്രസർക്കാർ അനുമതി നൽകുകയും വേണം. ശേഷമാണ്​ വിതരണം എങ്ങനെ വേണമെന്ന്​ തീരുമാനിക്കുക. നിലവിൽ ഏത്​ വാക്​സിൻ വിതരണം ചെയ്യാനും സംസ്​ഥാനം പൂർണ സജ്ജമാണെന്ന്​ മന്ത്രി പറഞ്ഞു.

സംസ്​ഥാനത്തെ​ കോവിഡ്​ വ്യാപന നിരക്ക്​ പഠനവിധേയമാക്കും. പതിനെട്ട്​ വയസിന്​ മുകളിലുള്ള 12,100പേരിൽ ആന്‍റിബോഡി പരി​േശാധന നടത്തും. കോവിഡ്​ രണ്ടാംഘട്ട വ്യാപനത്തിന്‍റെ സാധ്യതകൾ ക​െണ്ടത്തുന്നതിനും പ്രതിരോധ തന്ത്രങ്ങൾ ആവിഷ്​കരിക്കുന്നതിനുമാണ്​ പഠനം. എത്രപേർക്ക്​ പ്രതിരോധ ശേഷി കൈവരിക്കാനായിട്ടുണ്ടെന്ന്​ കണ്ടെത്തും.

രാജ്യത്ത്​ കോവിഡ്​ വാക്​സിനുകളായ കോവിഷീൽഡിനും കോവാക്​സിനുമാണ്​ ഡി.സി.ജി.ഐ അനുമതി നൽകിയത്​. ഓക്​സ്ഫഡ്​ സർവകലാശാലയും ആസ്​ട്രസെനകയും ചേർന്ന്​ വികസിപ്പിച്ച വാക്​സിനാണ്​ സെറം ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ഇന്ത്യ നിർമിക്കുന്ന കോവിഷീൽഡ്​. ഹൈദരാബാദിലെ ഭാരത്​ ബയോടെക്​ ഐ.സി.എം.ആറുമായി ചേർന്ന്​ തദ്ദേശീയമായി വികസിപ്പിച്ച വാക്​സിനാണ്​ കോവാക്​സിൻ. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനാണ്​ രണ്ടുവാക്​സിനുകൾക്കും അനുമതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KK Shailaja TeacherCovid vaccineCovid In Kerala
News Summary - Kerala fully equipped for vaccine distribution kk shailaja
Next Story