െഡങ്കിപ്പനി: ആരോഗ്യ കേരളത്തിന് ‘റെക്കോഡ്’
text_fieldsന്യൂഡൽഹി: വൃത്തിക്കും ശുചിത്വത്തിനും പെരുമ അവകാശപ്പെടുന്ന കേരളത്തിലാണ് ഏറ്റവും കൂടുതൽ െഡങ്കിപ്പനി ബാധിതർ. മൺസൂൺ എത്തിയതോടെ വിവിധ സംസ്ഥാനങ്ങളിലായി െഡങ്കിപ്പനി ബാധിച്ചവരുടെ എണ്ണം ഒൗദ്യോഗികകണക്കുപ്രകാരം 18,700 ആയി. ഇതിൽ പകുതിയോളം വരുന്ന 9104 പേർ കേരളത്തിലാണ്.
ഇന്ത്യയിൽ മൊത്തത്തിൽ മഴ നേരേത്ത തുടങ്ങിയത് പകർച്ചവ്യാധി, ജലജന്യരോഗങ്ങൾ വർധിക്കാൻ കാരണമായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു. െഡങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ രണ്ടാമത് തമിഴ്നാടാണ്. ജൂലൈ രണ്ടു വരെയുള്ള കണക്കുകൾ പ്രകാരം തമിഴ്നാട്ടിൽ 4174 െഡങ്കിപ്പനി ബാധിതരുണ്ട്. കർണാടകത്തിൽ 1945 െഡങ്കിപ്പനിബാധിതരെ കണ്ടെത്തി.
ഗുജറാത്തിൽ 616, ആന്ധ്രപ്രദേശിൽ 606, പശ്ചിമ ബംഗാളിൽ 469 എന്നിങ്ങനെയാണ് ഒൗദ്യോഗിക കണക്ക്. ഡൽഹിയിൽ െഡങ്കിപ്പനി കേസുകൾ 100 ആയി. ജൂലൈ രണ്ടിലെ കണക്കു പ്രകാരം ചികുൻഗുനിയ ബാധിതർ രാജ്യത്ത് 10,952 ആണ്. കർണാടകത്തിലാണ് ഏറ്റവും കൂടുതൽ. 4047 പേർക്കാണിവിടെ രോഗബാധയുള്ളത്. ജലജന്യരോഗങ്ങൾ നേരിടുന്നതിനെക്കുറിച്ച് ആരോഗ്യമന്ത്രി ജെ.പി. നദ്ദയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം നടന്നു. തലസ്ഥാനനഗരമായ ഡൽഹിയിൽ കഴിഞ്ഞദിവസങ്ങളിൽ പെയ്മ മഴമൂലം െഡങ്കിപ്പനി പടരാനുള്ള സാധ്യത മുൻനിർത്തി മുൻകരുതൽ നടപടികൾക്കുനിർദേശിച്ചിട്ടുണ്ട്.
െഡങ്കിപ്പനിക്കുപുറമെ എലിപ്പനി, മലേറിയ തുടങ്ങിയവയോടും കേരളം പൊരുതുകയാണെന്ന് മന്ത്രി വിശദീകരിച്ചു. ആരോഗ്യപരിപാലനത്തിൽ മികച്ച പശ്ചാത്തലം ഉള്ളപ്പോൾത്തന്നെയാണിത്. െഡങ്കിപ്പനി ബാധിതരെന്ന് സംശയിക്കപ്പെടുന്നവരുടെ കണക്കുകൂടി ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. അന്തിമകണക്കുകൾ മഴക്കാലത്തിനുശേഷം വർഷാവസാനത്തോടെ മാത്രേമ വ്യക്തമാകൂവെന്ന് ആരോഗ്യമന്ത്രാലയഅധികൃതർ വിശദീകരിച്ചു. സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ ഉദ്യോഗസ്ഥരെ പെങ്കടുപ്പിച്ച് നേരേത്ത വിഡിയോ കോൺഫറൻസിങ് നടത്തിയിരുന്നു. പകർച്ചവ്യാധി തടയാൻ 13 ഉപദേശക്കുറിപ്പുകൾ അയച്ചതായി ആരോഗ്യമന്ത്രി വാർത്താേലഖകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.