എ. ഷാജഹാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ചുമതലയേറ്റു
text_fieldsതിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ചുമതലയേറ്റു. ഷാജഹാനെ നിയമിക്കാൻ മന്ത്രിസഭ യോഗം നേരത്തേ തീരുമാനിച്ചിരുന്നു. നിലവിലെ കമീഷണർ വി. ഭാസ്കരെൻറ കാലാവധി മാർച്ച് 31ന് അവസാനിച്ചിരുന്നു. അഞ്ചുവർഷമാണ് കാലാവധി.
ജൂലൈയിൽ സർവിസിൽനിന്ന് വിരമിക്കേണ്ട മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥനായ എ. ഷാജഹാൻ നിരവധി സുപ്രധാന തസ്തികകൾ കൈകാര്യം ചെയ്തിരുന്നു. നിലവിൽ പൊതുവിദ്യാഭ്യാസത്തിനു പുറമെ വഖഫ്, ന്യൂനപക്ഷക്ഷേമം, കായിക-യുവജനക്ഷേമം വകുപ്പുകളുടെയും സെക്രട്ടറിയാണ്. ഉന്നത വിദ്യാഭ്യാസം, സാമൂഹിക നീതി, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സെക്രട്ടറി, പൊതുവിദ്യാഭ്യാസം, ലോട്ടറി, ഐ.ടി മിഷന്‍ തുടങ്ങിയവയുടെ ഡയറക്ടർ എന്നീ സ്ഥാനങ്ങളും വഹിച്ചു. മൂന്നുവര്‍ഷം കൊല്ലം ജില്ല കലക്ടര്‍ ആയിരുന്നു. രാജ്യാന്തര ചലച്ചിത്രോത്സവം കോഓഡിനേറ്റർ, പഞ്ചായത്ത്, നഗരകാര്യ ഡയറക്ടര്‍, ഗ്രാമവികസന കമീഷണര്‍ ചുമതലകളിലുമുണ്ടായിരുന്നു. തദ്ദേശ സെക്രട്ടറിയായിരിക്കെ, തദ്ദേശ െതരഞ്ഞെടുപ്പ് ചുമതല വഹിച്ചിട്ടുണ്ട്. 17 െതരഞ്ഞെടുപ്പുകളില്‍ കേന്ദ്ര നിരീക്ഷകനായും പ്രവര്‍ത്തിച്ചു.
മാധ്യമപ്രവർത്തകനായി ഒൗദ്യോഗിക ജീവിതം ആരംഭിച്ച ഷാജഹാൻ തിരുവനന്തപുരം സ്വദേശിയാണ്. ജേണലിസം -ആൻഡ് കമ്യൂണിക്കേഷനിലും മാനേജ്മെൻറിലും ബിരുദാനന്തര ബിരുദമുണ്ട്. ഭാര്യ: എ. നജ്മ, മക്കള്‍: എസ്. അനീസ്, ഡോ. സിബ. മരുമക്കൾ: ഡോ. എം.ടി. നിസാര്‍, ഡോ. ആല്‍ഫ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.