ജസ്‌നയുടെ തിരോധാനം: കേസിൽ നിർണായക വഴിത്തിരിവെന്ന് സൂചന
text_fieldsപത്തനംതിട്ട: ദുരൂഹ സാഹചര്യത്തില്‍ എരുമേലി മുക്കൂട്ടുതറയില്‍നിന്നും കാണാതായ ജെസ്നയെ പറ്റിയുള്ള കേസ് അന്വേ ഷണത്തിൽ നിർണായക വഴിത്തിരിവെന്ന് സൂചന. കേസ് അന്വേഷണം ഇപ്പോൾ ക്രൈംബ്രാഞ്ചാണ് നടത്തുന്നത്. നിര്‍ണായക വിവരങ ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചുവെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി വെളിപ്പെടുത്തി.
പത്തനംതിട്ട എസ്.പി കെ.ജി. സൈമണിെൻറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ചില പുതിയ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും കെ.ജി. സൈമണും സൂചിപ്പിച്ചു. എന്നാൽ, കൂടുതൽ വിവരങ്ങൾ പറഞ്ഞാൽ തിരോധാനത്തിന് പിന്നിലുള്ളവർ ജാഗരൂകരാകുമെന്നും അതിനാലാണ് വിവരങ്ങൾ വെളിപ്പെടുത്താത്തതെന്നും ടോമിൻ തച്ചങ്കരി കൊച്ചിയില്‍ പറഞ്ഞു.
ലോക് ഡൗണായതിനാല്‍ കേസ് അന്വേഷണം അതിവേഗം നടത്തുന്നതിന് തടസ്സങ്ങളുണ്ട്. 2018 മാര്‍ച്ച് 20നാണ് എരുമേലി മുക്കൂട്ടുതറയിലെ വീട്ടിൽനിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ജസ്ന മരിയ പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.