ഭീഷണിപ്പെടുത്തൽ കണ്ടെത്താനായില്ലെന്ന് ജയിൽവകുപ്പ്, മലക്കംമറിഞ്ഞ് സ്വപ്ന
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിതാ ജയിലിൽ ആരെങ്കിലും ഭീഷണിപ്പെടുത്തിയതായി കണ്ടെത്താനായില്ലെന്ന് ജയിൽവകുപ്പിെൻറ അന്വേഷണ റിപ്പോർട്ട്. ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങിെൻറ നിർദേശാനുസരണം ദക്ഷിണമേഖല ജയിൽ ഡി.െഎ.ജി അജയകുമാർ നടത്തിയ അന്വേഷണത്തിെൻറ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജയിലിൽ തന്നെ ആരും ഭീഷണിപ്പെടുത്തിയില്ലെന്നും കോടതിയിൽ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് അഭിഭാഷകന് മാത്രമേ അറിയൂവെന്നും സ്വപ്ന മൊഴി നൽകിയതായാണ് അറിയുന്നത്.
എന്നാൽ, ജയിൽ ഡി.െഎ.ജിക്ക് മുമ്പാകെ നൽകിയ മൊഴി എഴുതിക്കൊടുക്കാനോ ഒപ്പിട്ട് നൽകാനോ സ്വപ്ന തയാറായില്ലത്രെ. സ്വപ്ന അന്വേഷണത്തോട് സഹകരിക്കുന്നിെല്ലന്ന പരാമർശം ഡി.െഎ.ജി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതായി അറിയുന്നു. സ്വര്‍ണക്കടത്തിൽ ബന്ധമുള്ള ഉന്നതരുടെ പേര് വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് നാലംഗസംഘം ജയിലിൽ എത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്ന സുരേഷ് രേഖാമൂലം കോടതിയെ അറിയിച്ചിരുന്നത്. അതിെൻറ അടിസ്ഥാനത്തിൽ സ്വപ്നയുടെ സുരക്ഷ വർധിപ്പിക്കണമെന്ന് കോടതി ജയിൽ ഡി.ജി.പിക്ക് നിർദേശം നൽകി. അട്ടക്കുളങ്ങര വനിതാജയിലിൽ സ്വപ്നയുടെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു.
ജയിൽ ഡി.െഎ.ജി സന്ദര്‍ശക രജിസ്റ്റർ, സി.സി.ടി.വി കാമറ ദൃശ്യങ്ങൾ എന്നിവ പരിശോധിച്ചു. ഭർത്താവും മക്കളുമുൾപ്പെടെ അഞ്ച് ബന്ധുക്കളും ഇ.ഡി, കസ്റ്റംസ്, വിജിലൻസ് ഉദ്യോഗസ്ഥരുമല്ലാതെ മറ്റാരും ജയിലിലെത്തി സ്വപ്നയെ കണ്ടിട്ടിെല്ലന്നാണ് രേഖകളിൽനിന്ന് വ്യക്തമായത്. കോടതിയിൽ നൽകിയ ഹരജിയിൽ പറയുന്ന ദിവസങ്ങളിൽ അത്തരത്തിൽ സന്ദർശകർ ഇല്ലായിരുന്നു. പരാതിയെക്കുറിച്ച് സ്വപ്നയോട് ചോദിച്ചെങ്കിലും നിഷേധിച്ചത്രേ. തന്നെ ആരും ഭീഷണിപ്പെടുത്തിയില്ലെന്ന് പറഞ്ഞ സ്വപ്ന, കോടതിയില്‍ നൽകിയ ഹരജിയെക്കുറിച്ച് അറിയില്ലെന്നും അഭിഭാഷകന് കാണിച്ച അപേക്ഷയില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും കൂട്ടിച്ചേർത്തു. എന്നാൽ, ഇതുസംബന്ധിച്ച് രേഖാമൂലം മൊഴി നൽകാൻ അവർ തയാറായില്ല. റിപ്പോർട്ട് ജയിൽ ആസ്ഥാനത്ത് ലഭ്യമാക്കിയെന്നാണ് അറിയുന്നത്. ഋഷിരാജ് സിങ് പരിശോധിച്ച ശേഷം സര്‍ക്കാറിന് കൈമാറും.
സ്വപ്നയുടേതെന്ന പേരിൽ പുറത്തുവന്ന ശബ്ദരേഖ സംബന്ധിച്ച അേന്വഷണത്തിലും അവർ വ്യക്തമായ മറുപടി നൽകിയിരുന്നില്ല. തേൻറതാണെന്ന് തോന്നുന്നെന്നും എവിടെെവച്ച് റെക്കോഡ് ചെയ്തെന്ന് അറിയില്ലെന്നുമായിരുന്നു സ്വപ്നയുടെ പ്രതികരണം.
സ്വപ്ന ജയിൽ വിടുംവരെ സി.സി.ടി.വി ദൃശ്യങ്ങൾ സൂക്ഷിക്കും
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ പാർപ്പിച്ച അട്ടക്കുളങ്ങര വനിതാജയിലിലെ സി.സി.ടി.വി ദൃശ്യങ്ങൾ അവർ പോകുംവരെ സൂക്ഷിക്കാൻ തീരുമാനം. സി.സി.ടി.വി ദൃശ്യങ്ങൾ മൂന്നുമാസം വരെ സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ, വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലിെൻറ സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഒക്ടോബർ 14 നാണ് സ്വപ്ന അട്ടക്കുളങ്ങര ജയിലിലെത്തിയത്. നവംബർ 25ന് കസ്റ്റംസിെൻറ കസ്റ്റഡിയിൽ വിടുംവരെ അവർ ഇവിടെയായിരുന്നു. കസ്റ്റഡി കാലാവധി കഴിഞ്ഞ് മടങ്ങിയെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.