ലേലത്തുക ചോർന്നോ? ; സർക്കാർ നിയമോപദേശം തേടിയത് അദാനിയുടെ ബന്ധുവിൽ നിന്ന്
text_fields
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം ലേലം വഴി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ നിയമോപദേശം തേടിയത് അദാനിയുടെ ബന്ധുവിെൻറ സ്ഥാപനത്തിൽനിന്ന്. തോറ്റ ലേലത്തിന് സർക്കാർ െചലവഴിച്ചത് 2.36 കോടിയും. ലേലത്തിൽ കൂടുതൽ തുക വാഗ്ദാനം ചെയ്ത അദാനി ഗ്രൂപ്പിനാണ് വിമാനത്താവളം ലഭിച്ചത്.
മുംബൈ ആസ്ഥാനമായ സിറിൽ അമർചന്ദ് മംഗൾദാസ്(സി.എ.എം) എന്ന സ്ഥാപനത്തിൽ നിന്നാണ് സർക്കാർ നിയമസഹായം തേടിയത്. 55 ലക്ഷം നൽകിയാണ് ലേല സഹായം കെ.എസ്.ഐ.ഡി.സി സ്വീകരിച്ചതും.സി.എ.എം ഗ്രൂപ് മാനേജിങ് പാർട്ണർ അമർചന്ദ് ഷറോഫിെൻറ മകൾ പരിധിയാണ് അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയുടെ മകൻ കരണിെൻറ ഭാര്യ. വിഴിഞ്ഞം ഉൾപ്പെടെ വിവിധ തുറമുഖങ്ങളുടെ ചുമതലയുള്ള അദാനി പോർട്സ് സി.ഇ.ഒയാണ് കരൺ അദാനി.
ഫലത്തിൽ സർക്കാർ ഏതു കമ്പനിയുമായാണോ മത്സരിച്ചത് അവരുമായി ബന്ധമുള്ള സ്ഥാപനത്തോടാണ് നിയമസഹായം തേടിയത്. ഈ സ്ഥാപനമാണ് ലേലത്തുക ഉൾപ്പെടെ തീരുമാനിക്കുന്നതിൽ സർക്കാറിന് ഉപദേശം നൽകിയെതന്നു പറയുന്നു. കെ.എസ്.ഐ.ഡി.സി നേരിട്ടാണോ അതോ കെ.പി.എം.ജി വഴിയാണോ സേവനം തേടിയത്, ലേലത്തുക നിശ്ചയിച്ചത് ഇവരുടെ ഉപദേശപ്രകാരമാണോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്.
ലേലത്തുക ചോർന്നതാകാം അദാനി ഗ്രൂപ്പിന് സഹായമായതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. വിമാനത്താവളത്തിലെ ഒരു യാത്രക്കാരന് കേരളം 135 രൂപയാണ് വാഗ്ദാനം ചെയ്തത്. 168 രൂപ വാഗ്ദാനം ചെയ്ത അദാനി ലേലത്തിൽ ജയിച്ചു. 50 വർഷത്തേക്കാണ് അദാനിക്ക് വിമാനത്താവളം കൈമാറി യത്.
ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് സി.എ.എം ഗ്രൂപ്പ് ഇടപെടൽ പുറത്തുവന്നത്. പൊതുമേഖലയിലെ കിറ്റ്കോ പോലെയുള്ള സ്ഥാപനങ്ങളുള്ളപ്പോൾ രാജ്യാന്തര കൺസൾട്ടിങ് കമ്പനിക്കും നിയമസ്ഥാപനത്തിനും ഇത്ര വലിയ തുക നൽകി സേവനം സ്വീകരിച്ചതിലും വിമർശനമുയർന്നിട്ടുണ്ട്.
മസാലബോണ്ടിലും സി.എ.എം സഹായം
തിരുവനന്തപുരം: സിറിൾ അമർചന്ദ് മംഗൾദാസ് (സി.എ.എം) എന്ന സ്ഥാപനത്തിൽ നിന്നുതന്നെയാണ് മസാലബോണ്ട് വിഷയത്തിലും കേരളം നിയമസഹായം തേടിയത്. മസാലബോണ്ടുവഴി 9.7 ശതമാനം കൊള്ളപ്പലിശക്ക് 2150 കോടി സമാഹരിച്ചതായാണ് സർക്കാർ അവകാശപ്പെടുന്നത്. ഒറ്റത്തവണ ഫീസായി സി.എ.എമ്മിന് 10.75 ലക്ഷം നൽകുകയും ചെയ്തു. നിയമസഭയിൽ മന്ത്രി ടി.എം. തോമസ് െഎസക് തന്നെയാണ് ഒാരോ ഏജൻസികൾക്കും കൊടുത്ത തുക ചൂണ്ടിക്കാട്ടി ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തര ലീഗൽ കൗൺസലായ സിറിൽ അമർചന്ദ് മംഗൾദാസിൽ നിന്ന് നിയമോപദേശങ്ങളാണ് തേടിയതെന്നാണ് മന്ത്രിയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.