സ്വാശ്രയ മെഡിക്കൽ ഫീസ് റദ്ദാക്കിയ വിധിക്കെതിരെ സർക്കാർ അപ്പീലിന്
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ് ഫീസ് ഘടന റദ്ദാക്കുകയും പുനഃപരിശോധനക്ക് നിർദേശിക്കുകയും ചെയ്ത ഹൈകോടതി വിധിയിൽ സർക്കാർ അപ്പീൽ നൽകും. രണ്ടുതവണ പൂർത്തിയാക്കിയ ഫീസ് നിർണയം വീണ്ടും നടത്താനുള്ള കോടതി ഉത്തരവ് നടപ്പാക്കുന്നത് മെഡിക്കൽ പ്രവേശന നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യവകുപ്പിെൻറ വിലയിരുത്തൽ.
ഫീസ് നിർണയസമിതി രണ്ടുതവണയായി നിർണയിച്ച ഫീസ് മതിയായതല്ലെന്ന മാനേജ്മെൻറുകളുടെ വാദം അംഗീകരിച്ചാണ് ഫീസ് ഘടന റദ്ദാക്കിയത്. ഫീസ് നിശ്ചയിക്കാൻ ഫീസ് നിർണയസമിതിക്ക് അധികാരമില്ലെന്നാണ് മാനേജ്മെൻറുകൾ ഉന്നയിച്ച പ്രധാന വാദം. കോളജുകളുടെ വരവ് ചെലവ് കണക്കുകൾ വിളിച്ചുവരുത്തിയാണ് രണ്ടുതവണയും ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ സമിതി ഫീസ് നിർണയിച്ചത്. പുതിയ വിധി നടപ്പാക്കിയാൽ മൂന്നാം തവണയും മുൻ നടപടികൾ സമിതി ആവർത്തിക്കേണ്ടിവരും.
അപ്പീൽ നൽകുന്നകാര്യത്തിൽ സർക്കാർതലത്തിൽ ധാരണയായെങ്കിലും സമിതിയുടെ കൂടെ അഭിപ്രായം സർക്കാർ പരിഗണിക്കുന്നുണ്ട്. 2017ൽ നടത്തിയ ആദ്യഫീസ് നിർണയത്തിനെതിരെ സ്വാശ്രയ മാനേജ്മെൻറ് അസോസിയേഷൻ കോടതിയെ സമീപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.