നഴ്സുമാരെ പിരിച്ചുവിടരുതെന്ന് നിർദേശം നൽകിയതായി സർക്കാർ
text_fieldsകൊച്ചി: നഴ്സുമാരെ പിരിച്ചുവിടുകയോ ശമ്പളം വെട്ടിക്കുറക്കുകയോ ചെയ്യരുതെന്ന് സ്വകാര്യ ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുള്ളതായി സർക്കാർ ൈഹകോടതിയിൽ. ഇത്തരം നടപടിയുണ്ടാകുന്നത് കോവിഡ് പ്രതിരോധ പ്രവർത്തനത്തെ ബാധിക്കുകയും പ്രക്ഷോഭങ്ങളിലേക്ക് തള്ളിവിടുന്ന സാഹചര്യമുണ്ടാക്കുകയും ചെയ്യുമെന്ന് മാർച്ച് 26ന് ലേബർ കമീഷണർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
അടച്ചുപൂട്ടലോ താൽക്കാലിക ജീവനക്കാരുെട പിരിച്ചുവിടലോപോലും ഈ സമയത്ത് പാടില്ല. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്ക് മാസ്കും കൈയുറയും സാനിൈറ്റസറും അടക്കമുള്ള സംവിധാനങ്ങൾ ഉറപ്പുവരുത്താൻ നിർദേശിച്ചിട്ടുള്ളതായും സർക്കാർ അറിയിച്ചു. നഴ്സുമാരുടെ ജോലിസുരക്ഷ അടക്കം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശി പ്രകാശ് ജോൺ നൽകിയ ഹരജിയിലാണ് വിശദീകരണം.
ശമ്പളം പൂർണമായി നൽകണമെന്ന സർക്കാർ ഉത്തരവ് ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ ഹരജി നിലവിലുണ്ടെന്ന് കേസിൽ കക്ഷിചേർന്ന പ്രൈവറ്റ് ഹോസ്പിറ്റൽസ് മാനേജ്മെൻറ് അസോസിയേഷൻ കോടതിയെ അറിയിച്ചു. ഇക്കാര്യം കോടതി രേഖപ്പെടുത്തി. ഹരജി ഈ മാസം 20ന് പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.