അതിർത്തികളിലെ കാഴ്ച ദയനീയം, സർക്കാർ മാപ്പ് പറയണം -പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: അത്തിർത്തിയിൽ കുടുങ്ങിയ മലയാളികളോട് സർക്കാർ കാണിക്കുന്നത് നിരുത്തരവാദപരമായ സമീപനമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ ഉടൻ നാട്ടിലെത്തിക്കുക എന്ന ആവശ്യമുന്നയിച്ച് മുസ്ലിം ലീഗ് എം.എൽ.എമാർ മലപ്പുറം കലക്ടറേറ്റ് പരിസരത്ത് നടത്തിയ ധർണ ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആളുകളെ കൊണ്ടുവരുന്നതിൽ വ്യവസ്ഥ പാലിക്കേണ്ടന്ന് ആരും പറഞ്ഞിട്ടില്ല. വ്യസ്ഥാപിതാമായി കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കേണ്ടത്.
ഇവരെ കൊണ്ടുവരാൻ കഴിയാതെ പരാജയപ്പെട്ടത് സർക്കാറാണ്, അല്ലാതെ അതിർത്തിയിൽ വന്ന മലയാളികൾ അല്ല. ഇക്കാര്യത്തിൽ സർക്കാർ ജനങ്ങളോട് മാപ്പ് പറയണം. പ്രതിപക്ഷവും - സർക്കാറും സഹകരിച്ചാണ് കോവിഡിനെതിരെ പോരാടുന്നത്. പ്രതിപക്ഷത്തെ ഇതിൽനിന്ന് നിസ്സഹകരിപ്പിക്കുന്നതിലേക്ക് സർക്കാർ പോകരുത്. ആരെയും കരളലയിപ്പിക്കുന്ന ദയനീയ കാഴ്ചയാണ് അതിർത്തികളിൽ കാണുന്നത്.
തിരിച്ച് വരുന്നവരെ പാർപ്പിക്കാനുള്ള സൗകര്യം ഉണ്ടെന്നാണ് സർക്കാർ പറയുന്നത്. അത് തികയില്ലെങ്കിൽ സൗകര്യം നൽകാൻ സന്നദ്ധ സംഘനകൾ തയാറാണ്. അതിർത്തിയിലെ ദയനീയ കാഴ്ചകൾ അവസാനിപ്പിക്കാൻ തയാറായില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ലക്ഷം പേര്‍ക്ക് ക്വാറൈൻന് സൗകര്യം ഒരുക്കിയെന്ന് അവകാശപ്പെടുന്ന സര്‍ക്കാർ 1000 പേര്‍ക്ക് പോലും സൗകര്യം ഒരുക്കിയിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ ആരോപിച്ചു. മുസ്ലിം ലീഗിെൻറ നേതൃത്വത്തിൽ കോഴിക്കോട്ട് നടന്ന സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളെ സ്വീകരിച്ച പോലെ ഇവരെയും സ്വീകരിക്കണം. വിവിധ സംസ്ഥാനത്തുനിന്ന് കെ.എം.സി.സിയുടെയടക്കം നേതൃത്വത്തില്‍ വാഹനങ്ങളും ഭക്ഷണവും മറ്റു സൗകര്യങ്ങളും നൽകാൻ തയാറാണ്. പക്ഷെ അനുമതി ലഭിക്കുന്നില്ല. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി വാശി പിടിക്കരുതെന്നും മുനീര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.