മൂന്നാർ: എം.എൽ.എക്കെതിരെ സർക്കാർ ൈഹകോടതിയിൽ
text_fieldsകൊച്ചി: മൂന്നാർ പഞ്ചായത്തിെൻറ അനധികൃത നിർമാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഭരണകക്ഷിക്കാരനായ എസ്. രാജേന്ദ്രൻ എം.എൽ.എ അടക്കമുള്ളവർക്കെതിരെ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് സർക്കാർ ൈഹകോടതിയിൽ. േദവികുളം സബ്കലക്ടർ രേണു രാജ് അഡ്വക്കറ്റ് ജനറലിന് സമർപ്പിച്ച റിപ്പോർട്ടിലെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് വൺ എർത്ത് വൺ ലൈഫ് സംഘടന നൽകിയ ഹരജിയിൽ സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. എം.എൽ.എക്ക് പുറമെ മൂന്നാർ പഞ്ചായത്ത് പ്രസിഡൻറ് കറുപ്പ സ്വാമി, സെക്രട്ടറി മധുസൂധനൻ ഉണ്ണിത്താൻ, ജില്ല പഞ്ചായത്തംഗം വിജയകുമാർ, കരാറുകാരൻ ചിക്കു എന്നിവർക്കെതിരെയാണ് ആരോപണം.
കണ്ണൻദേവൻ ഭൂമിയുമായി ബന്ധപ്പെട്ട ഒേട്ടറെ നിയമങ്ങളും കോടതി വിധികളും നിലനിൽക്കെയാണ് മൂലക്കടക്ക് അടുത്ത് മുതിരപ്പുഴയോട് ചേർന്ന് ഗ്രാമപഞ്ചായത്തിന് കണ്ണൻദേവൻ സൗജന്യമായി നൽകിയ രണ്ടേക്കർ കൈവശ ഭൂമിയിൽ നിർമാണ പ്രവർത്തനം നടക്കുന്നത് പരാതിയിലൂടെ അറിയുന്നത്. ഭൂമി കൈമാറ്റത്തിെൻറ നിയമസാധുത വ്യക്തമായിട്ടില്ലെങ്കിലും വാഹന പാർക്കിങ്ങിന് മാത്രമാണ് സ്ഥലം നൽകിയതെന്നതിനാൽ നിർമാണ പ്രവർത്തനം സാധ്യമല്ല. പുഴയിൽനിന്ന് 50 യാർഡ് പരിധിയിൽ നിർമാണം പാടില്ലെന്ന കോടതിവിധികൾക്കും കരാറിനും എതിരുമാണിത്.
റവന്യൂ അധികൃതരുടെ എൻ.ഒ.സി േവണമെന്ന കോടതി ഉത്തരവ് ലംഘിച്ചാണ് നിർമാണം. കഴിഞ്ഞ പ്രളയത്തിൽ അഞ്ചു ദിവസത്തോളം െവള്ളത്തിൽ മുങ്ങിക്കിടന്ന പ്രദേശമാണിത്. പ്രളയബാധിത പ്രദേശങ്ങളിൽ വിദഗ്ധ സമിതിയുടെ ശാസ്ത്രീയ പരിശോധനക്ക് ശേഷമല്ലാതെ നിർമാണ പ്രവർത്തനത്തിന് അനുമതി നൽകരുതെന്ന് ഉത്തരവുണ്ട്. സബ് കലക്ടറുടെ സ്റ്റോപ് മെമ്മോ കൈപ്പറ്റിയിട്ടും പഞ്ചായത്ത് കെട്ടിടത്തിെൻറ നിർമാണം തുടർന്നു. ഇത് തടയാനും പരിശോധനക്കുമായി അയച്ച ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും അപമാനിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്, അംഗങ്ങൾ, സെക്രട്ടറി, ജില്ല പഞ്ചായത്ത്അംഗം, കരാറുകാരൻ എന്നിവരുടെ നേതൃത്വത്തിൽ ആൾക്കൂട്ടം തടിച്ചുകൂടി. എം.എൽ.എ രാജേന്ദ്രൻ സബ് കലക്ടറെ അപമാനിക്കുന്ന തരത്തിൽ പരസ്യ പ്രസ്താവന നടത്തി. എം.എൽ.എയുടെ പ്രേരണയിലും പിന്തുണയിലും സാന്നിധ്യത്തിലും നിർമാണം തുടർന്നു. കോടതി ഉത്തരവ് ലംഘിക്കാൻ എം.എൽ.എയും പഞ്ചായത്ത് പ്രസിഡൻറും സെക്രട്ടറിയും ജില്ല പഞ്ചായത്ത്അംഗവും പ്രേരണ ചെലുത്തിയത് കോടതിയലക്ഷ്യ നടപടിയാെണന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.