ആരോഗ്യനയത്തിന് അംഗീകാരം: ഹെൽത്ത് സർവീസിനെ രണ്ടായി തിരിക്കണമെന്ന് ശിപാർശ
text_fieldsതിരുവനന്തപുരം: സ്കൂൾ പ്രവേശനത്തിന് വാക്സിനേഷൻ നിർബന്ധമാക്കി നിയമം വരുന്നു. വാക്സിനേഷനെതിരായ പ്രചാരണവും പ്രതിഷേധവും കണക്കിലെടുത്താണ് നിയമ നിർമാണം. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ ചേർന്നാണ് ഇതിനുള്ള നടപടിയെടുക്കുക. വാക്സിനേഷൻ നിർബന്ധമാക്കുന്നതുൾെപ്പടെ സുപ്രധാന നിർദേശങ്ങൾ അടങ്ങിയ ആരോഗ്യ കരട് നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി.
ആരോഗ്യവകുപ്പിനെ പൊതുജനാരോഗ്യം, ക്ലിനിക്കൽ എന്നിങ്ങനെ രണ്ടു വകുപ്പുകളായി വിഭജിക്കണമെന്നാണ് മറ്റൊരു പ്രധാന ശിപാർശ. നിലവിലെ രണ്ട് ഡയറക്ടറേറ്റുകൾക്ക് പകരം പബ്ലിക് ഹെൽത്ത്, ക്ലിനിക്കൽ സർവിസ്, മെഡിക്കൽ വിദ്യാഭ്യാസം എന്നിങ്ങനെ മൂന്ന് ഡയറക്ടറേറ്റുകൾ ഉണ്ടാകും. മെഡിക്കൽ കോളജുകൾക്ക് സ്വയംഭരണം നൽകി നിയമനങ്ങൾക്ക് മെഡിക്കൽ റിക്രൂട്ട്മെൻറ് ബോർഡ് രൂപവത്കരിക്കണമെന്നും ഡോ. ബി. ഇക്ബാൽ അധ്യക്ഷനായ വിദഗ്ധ സമിതി സമർപ്പിച്ച നയത്തിലുണ്ട്. പൊതുജനങ്ങളുടെ നിർദേശവും പരാതിയും കേൾക്കാൻ ആരോഗ്യ വകുപ്പിെൻറ വെബ്സൈറ്റിൽ കരട് പ്രസിദ്ധീകരിക്കും. അടുത്ത മന്ത്രിസഭ യോഗത്തിൽ കരട് നയത്തിന് അന്തിമാംഗീകാരം നൽകുമെന്ന് മന്ത്രി കെ.കെ. ശൈലജ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.