പ്രളയ രക്ഷാദൗത്യത്തിനും കൂലി ചോദിച്ച് വ്യോമസേന; 33.79 കോടി നൽകണമെന്ന്
text_fieldsതിരുവനന്തപുരം: കേന്ദ്രത്തിൽനിന്ന് മതിയായ പ്രളയ ദുരിതാശ്വാസം കാത്തിരിക്കുന്ന കേരളത്തിന് രക്ഷാപ്രവർത്തനദൗത്യം നടത്തിയതിെൻറ ചെലവിലേക്ക് 33.79 കോടി നൽകണമെന്ന് വ്യോമസേനയുടെ കത്ത്. വ്യാഴാഴ്ച രാവിലെ നിയമസഭയിൽ ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയിലാണ് പ്രളയകാലത്ത് കേന്ദ്ര സര്‍ക്കാർ നൽകിയ റേഷൻ അരിയുടെയും മറ്റും വിലയായും രക്ഷാപ്രവര്‍ത്തനത്തിന് വിമാനങ്ങള്‍ ഉപയോഗിച്ച വകയിലുമായി 290.74 കോടി രൂപ നല്‍കേണ്ടതുെണ്ടന്ന് വ്യക്തമാക്കിയത്. രക്ഷാദൗത്യത്തിെൻറ ചെലവിലേക്കാണ് വ്യോമസേന ആസ്ഥാനത്തുനിന്ന് 33.79 കോടി രൂപ ആവശ്യപ്പെട്ടത്. ഐക്യരാഷ്ട്രസഭ ഏജൻസികൾ നടത്തിയ പഠനത്തിൽ 26,718 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയത്.
കേരളത്തിെൻറ പുനര്‍നിര്‍മാണത്തിന് 31,000 കോടി രൂപ ആവശ്യമാണെന്നും വിലയിരുത്തി. പുനർനിർമാണത്തിന് വിവിധ വിഭവസമാഹരണ രീതികള്‍ ആവിഷ്കരിക്കേണ്ടിവരും. ജനങ്ങളുടെയാകെ സഹായം ഇതിനായി ഉണ്ടാകണമെന്നും പ്രതിപക്ഷബഹളത്തെ തുടർന്ന് നിയമസഭയുടെ മേശപ്പുറത്തുെവച്ച പ്രസ്താവനയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസനിധിയിൽ ഇപ്പോഴുള്ള പണം പുനർനിർമാണ പ്രവർത്തനങ്ങൾക്ക് അപര്യാപ്തമാണ്. കേരളത്തിെൻറ പുനർനിർമാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇൗമാസം 27 വരെ സാലറി ചലഞ്ച് ഉൾപ്പെടെ നടപടികളിലൂടെ സമാഹരിച്ചത് 2683.18 കോടിയാണ്. ഇതുവരെ ചെലവായതാകട്ടെ 688.48 കോടി രൂപയും.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ 987.73 കോടി രൂപയാണ് ലഭിച്ചത്. ഇതില്‍ 586.04 കോടി രൂപ ചെലവായി. കേരളത്തിന് കിേട്ടണ്ടത് കിട്ടിയില്ലെന്നത് വസ്തുതയാണെങ്കിലും നിരാശപ്പെടാറായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒന്നുകൂടി ശ്രമിക്കാം. വെള്ളപ്പൊക്കത്തിെൻറ കാര്യത്തിൽ നമുക്ക് കിേട്ടണ്ടിയിരുന്ന ചില ധനസഹായങ്ങൾ കേന്ദ്ര സർക്കാറിെൻറ നിലപാട് കാരണം കിട്ടാതായി. വിദേശരാജ്യത്തുനിന്ന് സഹായം സ്വീകരിക്കാൻ പാടിെല്ലന്ന് പറഞ്ഞതോടെ കേരളത്തിന് കിട്ടാനിടയുണ്ടായിരുന്ന ആയിരക്കണക്കിന് കോടി രൂപ തടയുന്ന നിലവന്നു. കേരളത്തിൽനിന്ന് മന്ത്രിമാർക്കു പോയി സ്വീകരിക്കാൻ കഴിയുന്നതും കിട്ടാതായി. അതെല്ലാംകൂടി കേന്ദ്രം തരുമായിരിക്കും. അതിന് കാത്തുനിൽക്കാം -മുഖ്യമന്ത്രി പറഞ്ഞു.
ധനസഹായത്തിന് മുഖ്യമന്ത്രി വീണ്ടും കത്തയക്കും
അർഹമായ ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാറിന് വീണ്ടും കത്തയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രളയവുമായി ബന്ധപ്പെട്ട് കേരളം നടത്തുന്ന പഠനങ്ങൾ പൂർത്തിയായി റിപ്പോർട്ടുകൾ തയാറായിവരുന്ന സാഹചര്യത്തിലാണ് കത്തയക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം കേരളത്തെ അവഗണിക്കുെന്നന്ന് പറയാറായിട്ടില്ല. സർക്കാറിെൻറ നടപടിക്രമങ്ങൾക്ക് വരുന്ന കാലതാമസമുണ്ട്. പ്രതീക്ഷയോടെ കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.