ജേക്കബ് തോമസിനെ എ.ഡി.ജി.പിയായി തരംതാഴ്ത്താൻ നീക്കം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡി.ജി.പി ജേക്കബ് തോമ സിനെ എ.ഡി.ജി.പിയായി തരംതാഴ്ത്താന് സര്ക്കാര് തീരുമാനം. സർവിസ് ച ട്ടങ്ങൾ ലംഘിെച്ചന്ന് സെക്രട്ടറിതല അന്വേഷണത്തിൽ കണ്ടെത്തിയതിെ ൻറ അടിസ്ഥാനത്തിലാണ് നീക്കം. ഇതുസംബന്ധിച്ച പൊതുഭരണ വകുപ്പിെൻറ ശിപാർശ മുഖ്യമന്ത്രിയുടെ ഒാഫിസ് അംഗീകരിച്ചതായി അറിയുന്നു. നടപ ടിക്രമങ്ങളുടെ ഭാഗമായി ജേക്കബ് തോമസിൽനിന്ന് ഒരിക്കൽകൂടി വിശദീകരണം തേടും. കേരള പൊലീസ് ചരിത്രത്തിൽ ആദ്യമായാണ് സീനിയറായ ഒരു െഎ.പി.എസ് ഉദ്യോഗസ്ഥനെതിരെ ഇത്തരത്തിൽ അച്ചടക്കനടപടിയുണ്ടാകുന്നത്.
2015ൽ ഡി.ജി.പി പദവിയിലെത്തിയ ജേക്കബ് തോമസ് വരുന്ന മേയിൽ വിരമിക്കാനിരിക്കുകയാണ്. വർഷങ്ങളോളം സസ്പെൻഷനിലായിരുന്ന അദ്ദേഹത്തെ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിെൻറ നിർദേശാനുസരണം മാസങ്ങൾക്ക് മുമ്പാണ് മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എം.ഡിയായി നിയമിച്ചത്. എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റപ്പോൾ വിജിലൻസ് ഡയറക്ടറായി നിയമിതനായ ജേക്കബ് തോമസ് പിന്നീട് സർക്കാറുമായി ഇടഞ്ഞതിനെ തുടർന്ന് നിർബന്ധിത അവധിയിൽ പ്രവേശിക്കുകയായിരുന്നു. ഇൗ കാലത്ത് ഒാഖി ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാറിനെ വിമർശിച്ചതിനാണ് ആദ്യം സസ്പെൻഷനിലായത്.
പിന്നീട് ‘സ്രാവുകൾക്കൊപ്പം നീന്തുേമ്പാൾ’ ആത്മകഥയിലൂടെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. ചീഫ്സെക്രട്ടറി തലത്തിൽ നടത്തിയ അന്വേഷണത്തിൽ സർക്കാറിെൻറ അനുമതിയില്ലാതെ പുസ്തകം എഴുതിയതും അതിലെ പരാമർശങ്ങളും ചട്ടലംഘനമാെണന്ന് കണ്ടെത്തി. ഇതേ തുടർന്നാണ് വകുപ്പുതല അന്വേഷണത്തിന് സമിതിയെ നിയോഗിച്ചത്. പലതവണ ആവശ്യപ്പെെട്ടങ്കിലും ജേക്കബ്തോമസ് ഹാജരാകുകയോ വിശദീകരണം നൽകുകയോ ചെയ്തില്ല. ഐ.പി.എസ് ഉദ്യോഗസ്ഥനായതിനാൽ ഇതിൽ കേന്ദ്ര സർക്കാറിെൻറ നിലപാടും നിർണായകമാകും.
തരം താഴ്ത്തലല്ല; തരം തിരിക്കൽ –ജേക്കബ് തോമസ്
പാലക്കാട്: തരം താഴ്ത്തൽ അല്ല, തരം തിരിക്കലാണ് ഇപ്പോൾ നടന്നതെന്ന് എ.ഡി.ജി.പിയായി തരം താഴ്ത്തപ്പെട്ട ഡി.ജി.പി ജേക്കബ് തോമസ്. സർക്കാർ നടപടിേയാട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. സർക്കാർ പറയുന്നത് പൗരന്മാർ അനുസരിക്കുകയല്ലേ നിർവാഹമുള്ളൂ. നീതിമാനാണ് നീതി നടപ്പാക്കുന്നത്. എസ്.ഐ പോസ്റ്റിനും അതിേൻറതായ വിലയുണ്ട്. സ്രാവുകൾക്കൊപ്പമുള്ള നീന്തൽ അത്ര സുഖകരമല്ല.
അഴിമതി ചൂണ്ടിക്കാണിക്കുന്നവരെ ശിക്ഷിക്കുകയും ഒതുക്കുകയും ചെയ്യുന്നത് സമൂഹത്തിന് നല്ല സന്ദേശമാണോ നൽകുകയെന്നും ജേക്കബ് തോമസ് േചാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.