തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകുന്നതിനെതിരെ ഹരജി
text_fieldsകൊച്ചി: സ്വകാര്യവത്കരണത്തിെൻറ ഭാഗമായി തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് കരാർ അദാനി ഗ്രൂപ്പിന് നൽകിയതിനെതിരെ സംസ്ഥാന സർക്കാർ ഹൈകോടതിയിൽ. സംസ്ഥാനത്തിന് നൽകിയ ഉറപ്പ് ലംഘിച്ചാണ് സ്വകാര്യവത്കരണമെന്നും അദാനി ഗ്രൂപ്പിന് കൈമാറിയ ടെൻഡർ ന ടപടികളടക്കം ദുരുപദിഷ്ടമാണെന്നും ചൂണ്ടിക്കാട്ടി ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഹരജി നൽകിയത്. ടെൻഡർ നടപടിയിൽ സർക്കാറിനുവേണ്ടി പെങ്കടുത്ത കെ.എസ്.ഐ.ഡി.സിയുടെ ഹരജിയും പരിഗണനയിലുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിെൻറ ഭൂമിയിൽ 258.06 ഏക്കർ സർക്കാർ പുറമ്പോക്കാെണന്ന് ഹരജിയിൽ പറയുന്നു. വിമാനത്താവളം നടത്തിപ്പിനും വികസന പ്രവർത്തനങ്ങൾക്കുമായി പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള കമ്പനിക്ക് (എസ്.പി.വി) രൂപംനൽകാമെന്നും ഏറ്റെടുക്കുന്ന ഭൂമിയുടെ വില സർക്കാറിെൻറ ഒാഹരിയായി കണക്കാക്കാമെന്നും കേന്ദ്രസർക്കാർ ഉറപ്പു നൽകിയിരുന്നു. ഇത് ലംഘിച്ചാണ് കേന്ദ്രസർക്കാർ സ്വകാര്യവത്കരണത്തിന് കരാർ നടപടി സ്വീകരിച്ചത്. നടപടിക്കെതിരെ മുഖ്യമന്ത്രി കേന്ദ്രസർക്കാറിന് കത്തെഴുതിയിരുന്നു. സർക്കാർവക ഭൂമി വിമാനത്താവളത്തിന് വിനിയോഗിച്ചിട്ടുണ്ട്.
കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളുടെ മാതൃകയിൽ വികസനപ്രവർത്തനങ്ങളും നടത്തിപ്പും തിരുവനന്തപുരത്ത് സാധ്യമാണ്. ആ നിലക്ക് സ്വകാര്യവത്കരണത്തിൽനിന്ന് ഒഴിവാക്കാനും മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു. എന്നാൽ, ഇത് പരിഗണിക്കാതെ സ്വകാര്യവത്കരണവുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോയി. സർക്കാറിന് നൽകിയ ഉറപ്പ് ലംഘിച്ചുള്ള കരാർ നിയമപരമല്ലെന്നും ഇത് റദ്ദാക്കണമെന്നും ഹരജിയിൽ പറയുന്നു.
അദാനി ഗ്രൂപ്പിെൻറ ടെൻഡറിനേക്കാൾ കെ.എസ്.ഐ.ഡി.സി മുഖേന സർക്കാർ നൽകിയ ടെൻഡർ അംഗീകരിക്കാൻ എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യക്ക് ബാധ്യതയുണ്ടെന്ന് പ്രഖ്യാപിക്കണം, ടെൻഡർ നടപടികളടക്കമുള്ള രേഖകൾ വിളിച്ചുവരുത്തി റദ്ദാക്കണം എന്നീ ആവശ്യങ്ങളാണ് ഹരജിയിലുന്നയിച്ചത്. കരാറിലെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ഹരജിയിലെ ഇടക്കാല ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.