പ്രതിരോധത്തിൽനിന്ന് ആക്രമണത്തിലേക്ക്...
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത്, ലൈഫ് മിഷൻ വിവാദങ്ങൾ വരിഞ്ഞുമുറുക്കിയതോടെ പ്രതിരോധത്തിലേക്ക് വീണ സർക്കാറും ഇടതുമുന്നണിയും ആക്രമണത്തിലേക്ക് ചുവടുമാറ്റിയതിെൻറ സൂചനയാണ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിെൻറ അറസ്റ്റ്. രണ്ടാഴ്ചക്കിടെ രണ്ട് പ്രതിപക്ഷ എം.എൽ.എമാരാണ് അഴിക്കകത്തായത്. കൂടുതൽ കേസുകൾക്കും നടപടികൾക്കും തയാറെടുപ്പ് നടക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിെൻറ പ്രചാരണരംഗത്ത് തുടക്കത്തിൽ പകച്ച ഇടതുമുന്നണിക്ക്് വർധിത വീര്യത്തോടെ ആക്രമിച്ച് കളിക്കാൻ പുതിയ രാഷ്ട്രീയ നീക്കം വഴിവെക്കും. മറ്റൊരു പ്രതിപക്ഷ എം.എൽ.എയായ കെ.എം. ഷാജിക്കെതിരെയും അന്വേഷണം നീങ്ങുകയാണ്. വഞ്ചന കേസുകളിൽ അറസ്റ്റിലായ എം.സി. കമറുദ്ദീൻ ഇപ്പോഴും ജയിലിലാണ്.
ആക്രമണമാണ് മികച്ച പ്രതിരോധം എന്ന ശൈലിയിലേക്ക് സി.പി.എം മാറിയിട്ടുണ്ട്. എം.എൽ.എമാരുടെ അറസ്റ്റും കൂടുതൽ അറസ്റ്റ് ഭീഷണിയും അങ്കലാപ്പിലാക്കിെയങ്കിലും രാഷ്ട്രീയ പ്രേരിതമെന്ന് വിശേഷിപ്പിച്ച് പ്രതിരോധിക്കുകയാണ് യു.ഡി.എഫ്. കേന്ദ്ര ഏജൻസികൾ വട്ടമിട്ടുപറന്നതോടെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അറസ്റ്റിലാവുകയും മറ്റൊരു സെക്രട്ടറിക്ക് ചോദ്യംചെയ്യലിന് നോട്ടീസ് കിട്ടുകയും ചെയ്തു.
ലൈഫ് മിഷനിെല കമീഷൻ ഇടപാടുകളും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ തുടർച്ചയായി ചോദ്യംചെയ്തതും സർക്കാറിനെ വിഷമഘട്ടത്തിലെത്തിച്ചു. പിന്നാലെ പാർട്ടി സെക്രട്ടറിയുടെ മകൻ അറസ്റ്റിലായത് കൂടുതൽ ക്ഷീണമുണ്ടാക്കി. ഇതോെട വികസന നേട്ടങ്ങൾക്ക് മുകളിലേക്ക് ആക്ഷേപങ്ങൾ ചർച്ച ചെയ്യുന്നതിലേക്ക് രാഷ്ട്രീയം മാറി. കോടിയേരിക്ക് പകരം എ. വിജയരാഘവൻ സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെയാണ് യു.ഡി.എഫിനെതിരെ ആക്രമണത്തിന് മൂർച്ച കൂട്ടിയതെന്നത് ശ്രദ്ധേയമാണ്. കൂടുതൽ പേർ ജയിലിലേക്ക് പോകാൻ ക്യൂവിലാണെന്ന മുന്നറിയിപ്പ് വിജയരാഘവൻ നൽകിയിരുന്നു.
തെരഞ്ഞെടുപ്പ് ഘട്ടത്തിൽ കിഫ്ബിയെ കുറിച്ച സി.എ.ജി റിപ്പോർട്ട് പുറത്തുവരുമോ എന്ന ആശങ്കയിലാണ് അത് വെളിപ്പെടുത്തി തിരിച്ചടിക്ക് ധനമന്ത്രി ഡോ. തോമസ് െഎസക് മുതിർന്നത്. ഇത് മുന്നണിയുടെയും സർക്കാറിെൻറയും രാഷ്ട്രീയ തീരുമാനമായിരുന്നു.
ഇതോടെ രാഷ്ട്രീയ ചർച്ച വികസനത്തിേലക്കും അറസ്റ്റോടെ യു.ഡി.എഫ് കാലത്തെ അഴിമതിയിലേക്കും എത്തിക്കാനായെന്നാണ് സി.പി.എം വിലയിരുത്തൽ. കിഫ്ബി വഴി നടത്തിയ വികസന പ്രവർത്തനങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ മുഖ്യ ചർച്ചയാക്കി മാറ്റുകയാണ് ലക്ഷ്യം. അവകാശലംഘനം ഉയർത്തി പ്രതിപക്ഷം മന്ത്രിക്കെതിരെ നീങ്ങുന്നത് സർക്കാർ കാര്യമായെടുക്കുന്നില്ല.
കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുെന്നന്ന വിമർശനം ഉയർത്തുന്ന അതേ ഇടത് സർക്കാർ തന്നെയാണ് സംസ്ഥാനത്തെ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതെന്ന ആക്ഷേപം പ്രതിപക്ഷം ഉയർത്തുന്നു. മറ്റ് പ്രതികൾ അറസ്റ്റിലായിട്ടും ഇബ്രാഹിം കുഞ്ഞിെൻറ അറസ്റ്റ് നീണ്ടതിന് പിന്നിൽ ഒത്തുതീർപ്പ് ആരോപണം ഉയർന്നിരുന്നു. എന്നാൽ, നിർണായക ഘട്ടത്തിലേക്ക് ഇത് മാറ്റിെവച്ചിരുെന്നന്ന് വേണം കരുതാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.