മൊബൈൽ ടവർ നിർമാണരംഗത്തേക്ക് സംസ്ഥാന സർക്കാർ
text_fieldsതിരുവനന്തപുരം: വരുമാന വർധനയും ഒപ്പം ഗുണമേന്മയുള്ള ടെലികോം സേവനം ലഭ്യമാക്കലും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ മൊബൈൽ ടവർ നിർമാണ രംഗത്തേക്ക്. സർക്കാർ ഉടമസ്ഥതയിൽ കമ്പനി സ്ഥാപിക്കുകയും ടെലികോം കമ്പനികൾക്ക് പാട്ടക്കരാർ വ്യവസ്ഥയിൽ ടവറുകൾ നൽകുകയുമാണ് ലക്ഷ്യം. സർക്കാർ ഏജൻസിയായ കേരള സ്േറ്ററ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് (കെ.എസ്.െഎ.ടി.െഎ.എൽ) മൊബൈൽ ടവറുകളുടെ നിർമാണച്ചുമതല.
ടെലികോം ഓപറേറ്റര്‍മാര്‍ ആവശ്യപ്പെടുന്ന മുറക്ക് സര്‍ക്കാര്‍ കെട്ടിടങ്ങളിലും നിർണായക സ്ഥാനങ്ങളിലും പൊതുവായ ടവറുകള്‍ സ്ഥാപിക്കും. സംസ്ഥാന സർക്കാറിെൻറ ഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ ടവറുകൾക്കായി വിനിയോഗിക്കുന്നതിലൂടെ വരുമാന വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാട്ടക്കരാറിലടക്കം തീരുമാനമെടുക്കാൻ വിദഗ്ധരടങ്ങിയ ഉന്നതാധികാര സമിതിയും രൂപവത്കരിക്കും. ടെലികോം കമ്പനികളുടെ അപേക്ഷകളിൽ ഉന്നതാധികാര സമിതി ആറുമാസത്തിലൊരിക്കൽ ചേർന്ന് തീരുമാനമെടുക്കുന്ന രൂപത്തിലാവും ക്രമീകരണങ്ങൾ.
നിർദേശിച്ച സ്ഥലങ്ങളിൽ നെറ്റ് വര്‍ക്ക് കവറേജിെൻറ പര്യാപ്തത വിലയിരുത്തേണ്ടതും ഈ സമിതിയാണ്. നിലവാരമുള്ള കവറേജ്, ചെലവ് കുറവ്, വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗം, ടെലികോം ബിസിനസ് രംഗെത്ത ഇടപെടലിലൂടെ സാമ്പത്തിക മെച്ചം, ഉപഭോക്താവിന് കുറഞ്ഞ വില, മികച്ച നിലവാരമുള്ള സേവനം തുടങ്ങിയവയാണ് പുതിയ സംരംഭത്തിലൂടെ സർക്കാർ കാണുന്ന നേട്ടം. ഒരു ടവർ നിർമിക്കാൻ 45 ലക്ഷമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ പാട്ടത്തിലൂടെ ഇൗ തുക വസൂലാക്കാം. ഒപ്പം ടവറുകൾ ആസ്തിയുമാകും.
ഇതോടൊപ്പം വിവിധ സ്ഥാപനങ്ങളിലും പദ്ധതികളിലൂടെയും സ്ഥാപിച്ച െഎ.ടി ആസ്തികള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനും തീരുമാനമുണ്ട്. ഇതിനു മുന്നോടിയായി ആസ്തികൾ സംബന്ധിച്ച വിശദാംശം ശേഖരിച്ച് സൂക്ഷിക്കും. ടെക്നോപാർക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവയുടെ പ്രവർത്തനം ‘കേരള ഐ.ടി പാര്‍ക്ക്’ എന്ന ബ്രാന്‍ഡില്‍ ഏകീകരിക്കാനും ആലോചനയുണ്ട്. എല്ലാ അടിസ്ഥാന സൗകര്യ നിർമാണവും ‘കെ.എസ്.ഐ.ടി.ഐ.എല്‍’ എന്ന കമ്പനിയുടെ കീഴിലാകും. ഐ.ടി പാര്‍ക്കുകളില്‍ കമ്പനികള്‍ക്കായി കൂടുതല്‍ കെട്ടിടങ്ങള്‍ നിർമിക്കുന്നതിനൊപ്പം ഐ.ടി പശ്ചാത്തല സൗകര്യം ഒരുക്കുന്നതില്‍ സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും തീരുമാനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.