എൻ.എസ്.എസ് നോട്ടീസിനുപിന്നാലെ മുന്നാക്ക പട്ടിക പുറത്തിറക്കി സർക്കാർ
text_fieldsതിരുവനന്തപുരം: ചീഫ് സെക്രട്ടറിക്കെതിരെ എൻ.എസ്.എസ് കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചതിനുപിന്നാലെ, സംസ്ഥാനത്തെ സംവരണേതര വിഭാഗങ്ങളുടെ പട്ടിക സർക്കാർ പുറത്തിറക്കി. മുന്നാക്ക വിഭാഗ കമീഷൻ ശിപാർശ ചെയ്ത 166ൽ 164 വിഭാഗങ്ങളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.
ഒ.ബി.സി വിഭാഗ പട്ടികയിൽ ഉൾപ്പെട്ടതിനാൽ നായിഡു, നാടാർ (എസ്.െഎ.യു.സിയിൽ ഉൾപ്പെടാത്ത ക്രിസ്തുമതക്കാർ), ശൈവ വെള്ളാള (പാലക്കാട് ജില്ല ഒഴികെ) എന്നീ വിഭാഗങ്ങളെയാണ് ഒഴിവാക്കിയത്. തൊഴിൽ സംവരണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും ലഭിക്കാത്ത സമുദായങ്ങളാണ് പട്ടികയിൽ. ഇതിൽ 17 ക്രൈസ്തവ വിഭാഗങ്ങളുണ്ട്്.
സംവരണേതര പട്ടിക:
അമ്പലവാസി,
ഉണ്ണി,
വാര്യർ,
കുരുക്കൾ,
ഗുരുക്കൾ,
നമ്പ്യാർ,
നമ്പീശൻ,
പിഷാരടി,
പുഷ്പ ഉണ്ണി/പുഷ്പക ഉണ്ണി,
പുഷ്പക,
നമ്പിടി,
ചാക്യാർ,
അടികൾ,
കല്ലാട്ട് കുറുപ്പ്/കല്ലാറ്റ കുറുപ്പ്,
പൂജാരി,
തീയാട്ടുണ്ണി,
നാട്ടുപട്ടർ,
അമ്മുക്കുടകൻ,
ആര്യ സമാജിസ്റ്റി,
ആണ്ടി,
ഇരയൻ,
ഇസായി വെള്ളാള,
ഉൗരാളി നായർ,
കൂർഗ്,
കൊടിഗാർ,
കൊടിയാവ,
കോടിഗാര,
കോടിഗാർ,
കോമരൻ,
കോടയ,
കോനാർ,
കോലൻ,
േകാടിക്ഷത്രിക,
കുമാര ക്ഷത്രിയ,
ക്ഷത്രിയ,
തമ്പുരാൻ,
തിരുമുൽപാട്,
രാജ,
രാമക്ഷത്രിയ,
തമ്പാൻ,
ക്ഷത്രിയ ഉണ്ണിത്തിരി/ക്ഷത്രിയ ഉണിതിരി,
ക്ഷത്രിയാർ,
ക്ഷീരഗാര,
ഗുപ്തൻ,
ഗൊല്ല,
ഗൗഡർ,
ചാക്കവർ,
ചാലവർ,
ചെട്ടിയാർ,
ചോയി,
ചോർത്ത പണിക്കർ,
തരംഗൻ,
ദേവദാസി,
നായർ,
പിള്ള,
തമ്പി,
ചെമ്പകരാമൻ,
ഉണ്ണിത്താൻ,
വല്യത്താൻ,
കർത്താ,
കുറുപ്പ്,
കൈമൾ,
ചെേമ്പാറ്റി,
തരകൻ,
തലയനായർ,
പണിക്കർ,
പള്ളിച്ചൻ,
പുൽവാനായർ,
പൊതുവാൾ,
മാരാർ,
നായർ കുറുപ്പ്,
മന്നാടിയാർ/മന്ദാടിയാർ,
മാരയൻ,
മാടമ്പി,
മൂത്താൻ,
മേനോൻ,
വേട്ടക്കാട് നായർ,
കിരിയത്ത് നായർ,
സ്വരൂപത്തിൽ നായർ,
ഇല്ലാത്ത് നായർ,
ദേവമംഗലത്ത് നായർ,
ശൂദ്രർ,
നാവിത്താർ,
നെടുങ്ങാടി,
അടിയോടി,
ഉണ്ണിയാതിരി,
ഏറാടി,
കിട്ടാവൂ (കിടാവ്),
പണ്ടാല,
വെള്ളോടി,
സാമന്ത,
സാമന്തരാജ,
സാമന്തകർത്താവ്,
തിരുമുൽപാട്,
നായനാർ (കരക്കാട്ടിടം, പുതിയടം),
വാഴുന്നവർ (കീഴൂരിടം),
ഗുരുക്കൾ (ചിറ്റോത്തിടം),
പൻജി,
പരദേശി,
പരിയാരി,
പാണ്ടിബഡുറാ,
പത്തുക്കുടി (പത്തുകുടി, തരകൻ, പത്തുകുടി മന്ദാടിയാർ),
പുരുഷ,
ബല്ലാൽ,
ബവൂരി,
ബ്രാഹ്മണൻ,
എബ്രാൻ,
എബ്രാന്തിരി,
നമ്പി,
നമ്പൂതിരി/നമ്പൂതിരിപ്പാട്,
പോറ്റി,
ഭട്ടതിരി/ഭട്ടതിരിപ്പാട്,
ഇളയത്,
മൂത്തത്,
മൂസത്,
തുളു ബ്രാഹ്മിൺ,
ഗൗഡ സാരസ്വത ബ്രാഹ്മണർ,
വർമ,
തമിഴ് ബ്രാഹ്മണർ,
കർണാടക കോട്ട ബ്രാഹ്മണർ,
മണിയൻ, മലയിപണിക്കർ,
മല്ലർ, മാടപ്പതി, മുക്കുലം,
മുനിയാനി, മുത്തുരാജ,
മുളിയാസ്, മേലേക്കാരാർ,
ലിംഗായത്ത് അമ്പലക്കാരൻ,
വളയഞ്ഞൊഴി, വെള്ളാള,
വൈശൻ, ശെങ്കുത്താർ,
ശൈവ വെള്ളാള (പാലക്കാട് ജില്ല),
ശൈവപിള്ള, സേർവഗാര,
കൊങ്ങിണി, ഹിന്ദു വൈശ്യ,
മന്നാടിയാർ, ചാക്യാർ,
ശ്രീ സാഗര ഹിന്ദുമത,
ബണ്ട്, ജയിൻ,
അധികാരി, ഭട്ട്,
നമ്പ്യാതിരി,
കാൽദിയൻ സിറിയൻ ക്രിസ്ത്യൻ,
ചർച്ച് ഒാഫ് സൗത്ത് ഇന്ത്യ(സി.എസ്.െഎ),
ഇവാഞ്ചലിക്കൽ ചർച്ച്,
സ്വതന്ത്ര സിറിയൻ ക്രിസ്ത്യൻ,
പെന്തകോസ്ത്,
മലങ്കര യാക്കോബായ സിറിയൻ ക്രിസ്ത്യൻ,
മാർത്തോമ ക്രിസ്ത്യാനികൾ,
സിറിയൻ കാത്തലിക് (പരിവർത്തനം ചെയ്യപ്പെട്ടവർ)
കമ്മല്ലാർ,
ബ്രദറൻ സഭ,
യഹോവ സാക്ഷികൾ,
ക്നാനായ കത്തോലിക്,
ക്നാനായ യാക്കോബൈറ്റ്,
മലങ്കര കത്തോലിക്,
മലങ്കര ഒാർത്തഡോക്സ് സിറിയൻ ക്രിസ്ത്യൻ,
സിറിയൻ കാത്തലിക് (സീേറാ മലബാർ കാത്തലിക്)
സെവന്ത്ഡേ അഡ്വൻറിസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.