സെൻകുമാറിനെ മാറ്റിയത് പൊലീസിെൻറ വിശ്വാസ്യത സംരക്ഷിക്കാനെന്ന് സർക്കാർ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ഡി.ജി.പി സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കിയത് പൊതുജനങ്ങൾക്കിടയിൽ പൊലീസിെൻറ വിശ്വാസ്യത നിലനിർത്താനാണെന്ന് കേരള സർക്കാർ സുപ്രീംകോടതിയിൽ. സെന്‍കുമാറിനോട് രാഷ്ട്രീയ വൈര്യാഗ്യമില്ലെന്നും സുപ്രധാന പദവികളിലെ നിയമനങ്ങള്‍ സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്നും ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് സുപ്രീംകോടതിയിൽ സർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ വീഴ്ചവരുത്തിയ പൊലീസുകാരെ സംരക്ഷിച്ചു, ജിഷ വധക്കേസില്‍ കാര്യക്ഷമമായ അന്വേഷണം നടത്തുന്നതിൽ പരാജയപ്പെട്ടു തുടങ്ങിയ ആരോപണങ്ങളിലാണ് സെൻകുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയത്. സെൻകുമാറിെൻറ നടപടി ജനങ്ങളില്‍, പ്രത്യേകിച്ച് സ്ത്രീകൾക്ക് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായെന്നും ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനാണ് സെൻകുമാറിനെ മാറ്റിപുതിയയാളെ നിയമിച്ചതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
പൊലീസ് മേധാവി സ്‌ഥാനത്തുനിന്നു തന്നെ മാറ്റിയതു ശരിവച്ച ഹൈകോടതി ഉത്തരവു ചോദ്യം ചെയ്‌ത് സെൻകുമാർ നൽകിയ ഹരജിയുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം നൽകിയത്. ചട്ടലംഘനം അടക്കം സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.