സ്ഥലപ്പേര് മാറ്റാൻ സർക്കാർ നീക്കമെന്ന പ്രചാരണം അടിസ്ഥാനരഹിതം -ജില്ലാ കലക്ടര്‍
text_fieldsകാസർകോട്: ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലെ സ്ഥലപ്പേരുകൾ മാറ്റാൻ കേരള സർക്കാർ നീക്കം നടത്തുന്നതായുള്ള പ്രചാരണം അടിസ്ഥാന രഹിതമെന്ന് ജില്ലാ കലക്ടർ ഡി സജിത്ത് ബാബു. വിഷയത്തിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കരുതെന്നും ജില്ലാ കലക്ടർ ആവശ്യപ്പെട്ടു.
പേര് മാറ്റത്തിൽ നിന്ന് കേരളം പിന്മാറണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിരുന്നു. കാസർകോട് ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിലുള്ള കന്നഡ ഭാഷയിലുള്ള സ്ഥലപേരുകൾ മലയാളത്തിലേക്ക് മാറ്റുന്നുവെന്ന തരത്തിലാണ് പ്രചാരണം.
പേര് മാറ്റം കന്നഡ ഭാഷക്കെതിരെയുള്ള നീക്കമെന്ന് ആരോപിച്ച് കർണാടക ബോർഡർ ഏരിയ ഡവലപ്മെൻ്റ് അതോറിറ്റി രംഗത്ത് വന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. പിന്നീട് കന്നഡ വികസന സമിതിയും രംഗത്തെത്തി. ഇത് വ്യാജപ്രചാരണമെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും ബി.ജെ.പിയുൾപ്പടെയുള്ള രാഷ്ട്രീയ നേതൃത്വം ഇക്കാര്യത്തെ കുറിച്ച് സജീവ ചർച്ചയിലാണ്. ചിലരുടെ പ്രീതി പിടിച്ച് പറ്റാൻ സാംസ്കാരിക തനിമ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.