സംസ്ഥാന സർക്കാറിെൻറ കോവിഡ് പ്രതിരോധം പരാജയം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ കോവിഡ് പ്രതിരോധം പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ് പരിശോധനയിൽ സംസ്ഥാനത്തിന് 11ാം സ്ഥാനം മാത്രമാണ്. പരിശോധനാഫലം വരാൻ ഏഴ് ദിവസം താമസിക്കുന്നതായും ചെന്നിത്തല ആരോപിച്ചു.
സമൂഹ വ്യാപനം ഉണ്ടാകുന്നതിന് മുമ്പ് ആശുപത്രി സംവിധാനം വർധിപ്പിക്കുകയെന്നതായിരുന്നു സർക്കാറിെൻറ പ്ലാൻ ബി. ഏറ്റവും കുറഞ്ഞത് 5000 വെൻറിലേറ്ററെങ്കിലും വേണമെന്ന് താൻ ഉൾപ്പെടെ പലരും ആവശ്യപ്പെട്ടതായിരുന്നു. സ്വകാര്യ ആശുപത്രികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് ചികിത്സാ നിരക്ക് പ്രഖ്യാപിച്ച് ആളുകൾക്ക് സൗകര്യമൊരുക്കണമെന്ന് നേരത്തേ തന്നെ ആവശ്യപ്പെട്ടതാണ്. അത് ഏറെ താമസിച്ചാണ് നടപ്പിലാക്കിയതെന്നും ചെന്നിത്തല പറഞ്ഞു.
എല്ലാ ജില്ലകളിലും ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻറർ തുടങ്ങുകയെന്നതായിരുന്നു പ്ലാൻ സിയിൽ പറഞ്ഞത്. എന്നാൽ രോഗികൾ ഇനി വീടുകളിൽ ക്വാറൻറീനിലിരുന്നാൽ മതി എന്നതാണ് ഇപ്പോൾ വന്ന ഉത്തരവ്. രോഗ ലക്ഷണമുള്ളവരും ഇല്ലാത്തവരുമെല്ലാം അവരവരുടെ വീടുകളിൽ തന്നെ താമസിച്ചാൽ മതിയെന്നതാണ് തിരുവനന്തപുരം കലക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ആദ്യം ആശുപത്രികളിലെ ചികിത്സയെ കുറിച്ചും പിന്നീട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് കേന്ദ്രങ്ങളിലെ ചികിത്സയെ കുറിച്ചും പറഞ്ഞിട്ട് ഒടുവിൽ വീടുകളിലെ ചികിത്സയിൽ എത്തി നിൽക്കുകയാണ്. പറഞ്ഞ കാര്യങ്ങളിൽ നിന്ന് സർക്കാർ പിന്നാക്കം േപാവുകയാണെന്നും േകാവിഡ് ചികിത്സയിൽ നിന്ന് സർക്കാർ പൂർണമായും പിൻവാങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.