നയപ്രഖ്യാപന പ്രസംഗത്തിൽ ഉറച്ച് സർക്കാർ; കോടതിയെ സമീപിക്കാൻ ഗവർണറും
text_fieldsതിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനും (സി.എ.എ) കേന്ദ്ര സർക്കാറിനും എതിരെ നയപ്ര ഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പരാമർശത്തിൽ ഉറച്ചുനിൽക്കാൻ സംസ്ഥ ാന സർക്കാർ തീരുമാനിച്ചു.
സർക്കാർ നിലപാട് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടി നൽകിയെന്നാണ് അറിവ്. അതേസമയം സി.എ.എയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ് ത് സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സർക്കാറിനെതിരെ നിയമനടപടിക്ക് ഒരുങ്ങുക യാണ് ഗവർണർ.
സി.എ.എക്ക് എതിരായ കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ ആയതിനാൽ അത് നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തുന്നത് അഭികാമ്യമല്ലെന്ന നിലപാടാണ് ഗവർണർക്ക്.
സംസ്ഥാനത്തിെൻറ അധികാരപരിധിയിൽപെടാത്ത വിഷയമെന്നാണ് നിലപാട്. പക്ഷേ, നിലപാട് മാറ്റേെണ്ടന്നാണ് സർക്കാർ തീരുമാനം. തെരഞ്ഞെടുക്കപ്പെട്ട നിയമസഭയുടെ അധികാരപരിധിക്കുള്ളിൽ വരാത്ത വിഷയം ഒന്നുമില്ല. സി.എ.എയെക്കുറിച്ച് ചർച്ച നടത്താനും പ്രമേയം പാസാക്കാനും സഭക്ക് അധികാരമുണ്ടെന്നാണ് സർക്കാർ നിലപാട്. നിയമസഭക്കും പാർലമെൻറിനും അവിടെ നടക്കുന്ന ചർച്ചകളിലും അംഗങ്ങളുടെ അഭിപ്രായപ്രകടനത്തിനും തീരുമാനത്തിനും എല്ലാവിധ പരിരക്ഷയും സംരക്ഷണവുമുണ്ട്. അതിനാൽ കോടതിയുടെ പരിഗണനയിലെന്ന വാദം ബാധകമല്ല. നിയമസഭയിൽ ഭൂരിപക്ഷമുള്ള ഒരു മന്ത്രിസഭക്ക് സംസ്ഥാനത്തെ ബാധിക്കുന്ന ഏത് വിഷയത്തിലും നിലപാട് സ്വീകരിക്കാൻ അവകാശമുണ്ട്. ഇവ സർക്കാർ ഗവർണറെ അറിയിച്ചു.
സംസ്ഥാനത്തിെൻറ അധിപനായ തന്നെ അറിയിക്കാതെയാണ് സി.എ.എക്ക് എതിരെ കോടതിയെ സമീപിച്ചതെന്ന നിലപാട് ഉയർത്തിയാണ് എൽ.ഡി.എഫ് സർക്കാറിനെതിരെ ഗവർണറും സുപ്രീംകോടതിയെ സമീപിക്കുമെന്ന സൂചന നൽകിയത്. ‘ജനശക്തി’ വാരികക്ക് അനുവദിച്ച അഭിമുഖത്തിൽ താൻ വിഷയം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ‘തന്നോട് ആലോചിക്കാതെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഭാവിയിലെങ്കിലും ഗവർണർക്കും മറ്റ് സംസ്ഥാന സർക്കാറുകൾക്കും വ്യക്തത വരുത്താൻ ഏറ്റവും ഉയർന്ന കോടതിതന്നെ തീരുമാനമെടുക്കെട്ട’- ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അതേസമയം ശനിയാഴ്ച ഗവർണറും നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനുമായി നടന്ന കൂടിക്കാഴ്ച തീർത്തും സൗഹാർദപരമായിരുന്നു. നിയമസഭാ പ്രമേയത്തെ ചൊല്ലി പ്രസ്താവനയുദ്ധം നടത്തിയെങ്കിലും കൂടിക്കാഴ്ച നിലനിന്ന ‘സംഘർഷ’ അന്തരീക്ഷം തണുപ്പിച്ചതിൽ എൽ.ഡി.എഫിനും സന്തുഷ്ടിയുണ്ട്.
ഗവർണറെ തിരിച്ചുവിളിക്കണമെന്ന് രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയത്തിൽ ഉറച്ചുനിൽക്കാനാണ് പ്രതിപക്ഷത്തിെൻറ തീരുമാനം. ഇക്കാര്യം രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.
പക്ഷേ, നിയമസഭയിൽ അത് സ്വീകരിക്കണമോയെന്നതിൽ അവസാനവാക്ക് സ്പീക്കറുടേതാവും. നിലവിലെ അന്തരീക്ഷം കൂടുതൽ വഷളാക്കി ഗവർണറുമായി കൂടുതൽ പോരിലേക്ക് പോകാൻ സർക്കാറിന് താൽപര്യമില്ല. അത്തരമൊരു പ്രമേയം പാസാക്കിയാലും ഗവർണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്നില്ല.
അങ്ങനെയെങ്കിൽ അന്തരീക്ഷം കൂടുതൽ കലുഷിതമാവും. ഗവർണർക്കെതിരെ കടുത്ത നടപടിക്ക് മുതിരേണ്ട സമയമാേയാ എന്നും എൽ.ഡി.എഫിന് സംശയമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.