Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2020 6:13 PM GMT Updated On
date_range 3 Jan 2020 7:51 PM GMTഗവർണർക്ക് അക്കമിട്ട മറുപടിയുമായി സ്പീക്കർ
text_fieldsbookmark_border
തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി വിഷയത്തിൽ ഗവർണറുടെ നിലപാടിനെതിരെ അക്കമ ിട്ട മറുപടിയുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഭരണഘടനക്ക് വിധേയമായ കാര്യങ് ങൾ തന്നെയാണ് നിയമസഭ ചെയ്തതെന്നും അതിന് ഇത്ര ക്ഷോഭിക്കേണ്ട കാര്യമില്ലെന്നും സ് പീക്കർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ജനങ്ങളുടെ ആഭിപ്രായങ്ങളും ആശയങ്ങളും വികാരങ്ങളും പ്രതിബിംബിക്കേണ്ട വേദിയാണ് നിയമസഭ. ഇവിെടയല്ലാതെ േവറെ എവിടെയാണ് ജനാഭിപ്രായം പ്രകടിപ്പിക്കേണ്ടത്. രാജ്യത്ത് പാസാക്കിയ നിയമത്തെക്കുറിച്ച് അഭിപ് രായം പറയാൻ നിയമസഭക്ക് അവകാശമില്ലെന്നാേണാ പറയുന്നത്. എങ്കിലത് ഫെഡറിലസത്തേ ാടുള്ള ശക്തമായ വെല്ലുവിളിയാണ്.
ഗവർണറുടെ വിമർശനത്തിന് അടിസ്ഥാനമില്ല. ഭ രണഘടനയുടെ ഒരുസ്ഥലത്തും നിയമസഭക്ക് പ്രമേയം പാസാക്കാൻ അധികാരമില്ലെന്ന് ചൂണ ്ടിക്കാണിച്ചിട്ടില്ല. പാർലെമൻറിനും നിയമസഭക്കും അവരവരുടേതായ അധികാരങ്ങളും അവ കാശങ്ങളും ഇവ പ്രയോഗിക്കാനുള്ള അനുവാദവും ഭരണഘടന നൽകിയിട്ടുണ്ട്. ഇത് നിർവഹിക്കുകയല്ലാതെ ഭരണഘടന വിരുദ്ധമായ ഒന്നും കേരള നിയമസഭയിൽ സംഭവിച്ചിട്ടില്ല. അഭിപ്രായസ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ച് നിലനിൽക്കുക എന്നതാണ് നിയമസഭയുെട ബാധ്യത. കേരള നിയമസഭ അഭിമാനകരമായ രീതിയിൽ ആ ദൗത്യം നിറവേറ്റുകയാണ് ചെയ്തതെന്നും സ്പീക്കർ വിശദീകരിച്ചു.
ജാതിയുടെയോ മതത്തിെൻറയോ ഭാഷയുടെയോ പ്രദേശത്തിെൻറയോ പേരിൽ ഒരു തരത്തിലുള്ള വിവേചനവും പാടില്ലെന്നാണ് ആർട്ടിക്കിൾ 15 ചൂണ്ടിക്കാട്ടുന്നത്. ഇതിനോട് യോജിക്കുന്ന ഭേദഗതിയാണോ പൗരത്വഭേദഗതിയിലൂടെ പാർലമെൻറ് പാസാക്കിയിരിക്കുന്നത്. സഭയിലെ എല്ലാ അജണ്ടകളും മുൻകൂട്ടി ഗവർണർക്ക് എഴുതിനൽകാറില്ല. അജണ്ട മറച്ചുവെച്ചിട്ടുമില്ല. ഇത്തരമൊരു പ്രമേയം പാസാക്കുന്നത് പുതിയ കാര്യമല്ല. കേന്ദ്രസർക്കാർ എടുക്കുന്ന തീരുമാനങ്ങളോടും അതിലെ യോജിപ്പും വിയോജിപ്പുമെല്ലാം അറിയിക്കാനുള്ള അവകാശം നിയമസഭകൾക്കുണ്ട്.
ഒരു സഭയുടെ മുകളിൽ മറ്റൊരു സഭക്ക് അവകാശലംഘനം കൊണ്ടുവരാൻ ഭരണഘടന അനുവദിക്കുന്നില്ല. സഭയിൽ സംസാരിക്കുകയും പെരുമാറുകയും ഇടപെടുകയും ചെയ്യുന്നതിന് സഭയുടേതായ സംരക്ഷണമുണ്ട്. അതിന് മുകളിൽ മറ്റൊരു സഭയിൽ അവകാശ ലംഘന േനാട്ടീസ് കൊടുക്കുന്നത് യുക്തിരഹിതമാണ്. അവകാശലംഘനം ഉന്നയിച്ചാൽ തന്നെ അത് മുഖ്യമന്ത്രിക്ക് മാത്രമല്ല ബാധകം. സ്പീക്കറും പ്രതിപക്ഷനേതാവിനും വോട്ടുചെയ്ത അംഗങ്ങളുടെമെല്ലാം പരിധിയിൽ വരും- സ്പീക്കർ വ്യക്തമാക്കി.
ജ. ഫാത്തിമ ബീവിയുടെ ജീവചരിത്ര പ്രകാശനം: ഗവർണർ അതിഥിയായ ചടങ്ങ് മാറ്റി
കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ജീവചരിത്രത്തിെൻറ പ്രകാശനം മാറ്റി. ഫെബ്രുവരി ആറിന് കൊച്ചിയിൽ നടത്താനിരുന്ന, ഡോ. കെ.ടി. അഷ്റഫ് രചിച്ച ‘നീതിയുടെ ധീരസഞ്ചാരം’ പുസ്തകത്തിെൻറ പ്രകാശനമാണ് ഗവർണറുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മാറ്റിയത്.
മുൻകൂട്ടി കാണാതിരുന്ന ചില സംഭവവികാസങ്ങളെ തുടർന്ന് ചടങ്ങ് റദ്ദാക്കുന്നതായി സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്നാട് മുൻ ഗവർണറുമായ ജസ്റ്റിസ് ഫാത്തിമ ബീവിതന്നെ ഗവർണറെ രേഖാമൂലം അറിയിക്കുകയായിരുന്നു.
ഗവർണറുടെ സൗകര്യപ്രകാരം വൈകീട്ട് 5.30ന് മരടിലെ ലെ മെറിഡിയനിലാണ് ചടങ്ങ് നിശ്ചയിച്ചിരുന്നത്. സംഘാടക സമിതി ചെയർപേഴ്സൻ ജസ്റ്റിസ് കെ.കെ. ഉഷയുെടയും കൺവീനർ ടി. ആസഫലിയുെടയും നേതൃത്വത്തിൽ ഒരുക്കം നടക്കുന്നതിനിടെയാണ് പൗരത്വ വിഷയവുമായി ബന്ധപ്പെട്ട ഗവർണറുടെ നിലപാടുകൾ വിവാദത്തിലായത്. ഇതിന് പിന്നാലെയാണ് ചടങ്ങ് റദ്ദാക്കുന്നതായി കാട്ടി വെള്ളിയാഴ്ച ജ. ഫാത്തിമ ബീവി ഗവർണർക്ക് അറിയിപ്പ് നൽകിയത്.
‘രാഷ്ട്രീയം പറയലല്ല ഗവര്‍ണറുടെ ജോലി’
പത്തനാപുരം: ഗവര്‍ണര്‍ നിയമനം രാഷ്ട്രീയ നിയമനമായി അധഃപതിച്ചെന്നും സംസ്കാര സമ്പന്നരെയാണ് മുമ്പ് നിയമിച്ചിരുന്നതെന്നും ജസ്റ്റിസ് ബി. െകമാല്‍ പാഷ. പത്തനാപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയം പറയലല്ല ഗവര്‍ണറുടെ ജോലി. പലകാര്യങ്ങളിലും മൗനം പാലിക്കലാണ് നല്ലത്. ആരുടെ ചോദ്യങ്ങള്‍ക്കും മറുപടി പറയുന്നത് പദവിക്ക് ഭൂഷണമല്ല. കേന്ദ്ര സര്‍ക്കാറിെൻറ തെറ്റായ തീരുമാനങ്ങളോട് വിയോജിച്ചതിെൻറ പേരില്‍ റിപ്പബ്ലിക് ദിന ചടങ്ങില്‍നിന്ന് കേരളത്തെ മാറ്റിനിര്‍ത്തുന്നത് ഭൂഷണമല്ല.
റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നതും തങ്ങളുടെ സംസ്കാരം പ്രകടിപ്പിക്കുന്നതും ഓരോ സംസ്ഥാനത്തിെൻറയും അവകാശമാണ്. കേരളത്തിെൻറ അവകാശത്തെ ഹനിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദവിക്ക് തീരാകളങ്കം- വി.എം. സുധീരൻ
സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ താൻ വഹിക്കുന്ന ഗവർണർ പദവിയുടെ അന്തസ്സിനും ഔചിത്യമര്യാദകൾക്കും നിരക്കാത്ത പ്രവൃത്തികൾ ആവർത്തിക്കുന്നത് ആ മഹനീയ പദവിക്ക് തീരാകളങ്കമാണ്. അത്യുന്നതപദവിയുടെ സർവ അന്തസ്സും കളഞ്ഞുകുളിക്കുന്ന അദ്ദേഹം ഗവർണർപദവി ഒഴിഞ്ഞ് രാഷ്ട്രീയ അഭിപ്രായപ്രകടനത്തിന് മുതിരുന്നതാണ് ഉചിതം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story