ആരിഫ് മുഹമ്മദ്ഖാനെ ബി.ജെ.പി സംസ്ഥാന ‘പ്രസിഡൻറാ’ക്കി സൈബർ ആക്രമണം
text_fieldsതിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ ബി.ജെ.പിയുടെ സംസ്ഥാന ‘പ്രസിഡൻ റാ’ക്കി സൈബർ വിരുതന്മാരുടെ കളി. ബി.ജെ.പിക്ക് സംസ്ഥാന അധ്യക്ഷനില്ലാത്ത സാഹചര്യം നിലനിൽക്കെയാണ് വ്യക്തിവിവരണം നൽകുന്ന ആരിഫ് മുഹമ്മദ്ഖാെൻറ വിക്കിപീഡിയ പേജിൽ അദ്ദേഹത്തിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷെൻറ പദവി കൂടി നൽകി ചില ‘വിരുതന്മാർ’ പണിപറ്റിച്ചത്.
ശനിയാഴ്ചയാണ് ഇത് ഗവർണറുമായി ബന്ധപ്പെട്ട വൃത്തങ്ങളുടെ ശ്രദ്ധയിൽെപടുന്നത്. ഉടൻതന്നെ ആ അപ്ഡേഷൻ നീക്കം ചെയ്തു. എന്നാൽ പത്ത് തവണയിലേറെ ഇൗ പദവി നൽകിയുള്ള തിരുത്തലുകൾ ഇൗ പേജിൽ മാറിമാറി വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.