പൗരത്വ നിയമം: കേരളത്തിന് മാറി നിൽക്കാനാവില്ല –ഗവർണർ
text_fieldsആലുവ: പൗരത്വഭേദഗതി നിയമം നടപ്പാക്കുന്നതിൽനിന്ന് കേരളത്തിന് മാറി നിൽക്കാനാവില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാനത്തിെൻറയും കേന്ദ്രത്തിെൻറയും അധികാരപരിധി ഭരണഘടനയില്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ട്. ഉത്തരവാദിത്തത്തില്‍നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാനാകില്ല. പൗരത്വ നിയമഭേദഗതി നടപ്പാക്കാനില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഭരണഘടനക്കുള്ളില്‍നിന്ന് മാത്രമേ പ്രവര്‍ത്തിക്കാനാവൂ. ഇന്ത്യന്‍ ഭരണഘടനയിലും െതരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിലും വിശ്വാസമുണ്ട്. പൗരത്വനിയമത്തില്‍ ആശങ്കപ്പെടാനൊന്നുമില്ല. ആരുടെയും പൗരത്വം ഇതിലൂടെ നഷ്ടപ്പെടില്ല. ഇപ്പോഴുള്ള പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. ബിൽ ഒരു സമുദായത്തെ ലക്ഷ്യം െവച്ചുള്ളതല്ല. ഭരണഘടന അനുസരിച്ച് കേന്ദ്ര നിയമം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. ജനങ്ങൾക്ക് എന്ത് പ്രശ്നമുണ്ടായാലും സംരക്ഷകരായി കോടതി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതു സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.