കേന്ദ്രവിരുദ്ധ നയപ്രഖ്യാപനം, കേന്ദ്ര ഏജൻസികൾ ഭരണഘടന സീമകൾ ലംഘിച്ചെന്ന് ഗവർണർ
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാറിെൻറ ലൈഫ് പദ്ധതി ഉൾപ്പെടെ അന്വേഷണ പരിധിയിൽ കൊണ്ടുവന്ന കേന്ദ്ര ഏജൻസികളുടെ നടപടിയെ വിമർശിച്ചും കാർഷിക നിയമങ്ങളെയും തൊഴിൽ ചട്ടങ്ങളെയും തള്ളിയും നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനം. നയപ്രഖ്യാപനത്തിലെ കേന്ദ്രവിമർശന ഭാഗം വായിക്കുമോ എന്ന ആകാംക്ഷക്ക് വിരാമമിട്ടായിരുന്നു ആരിഫ് മുഹമ്മദ് ഖാെൻറ പ്രസംഗം.
ലൈഫ് മിഷെൻറ വടക്കാഞ്ചേരി ഫ്ലാറ്റ് പദ്ധതിയുമായി ബന്ധപ്പെട്ട ഇടപാട് സംബന്ധിച്ച അന്വേഷണം സി.ബി.െഎ ഏറ്റെടുത്തത് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു കേന്ദ്രത്തിനെതിരായ ആദ്യ വിമർശനം. ചില കേന്ദ്ര ഏജൻസികളുടെ പ്രവർത്തനം ഭരണഘടനയുടെ സീമകൾ ലംഘിച്ചെന്നും സംസ്ഥാനം ഏറ്റെടുത്ത മുൻനിര പദ്ധതികൾക്ക് വിഘാതം സൃഷ്ടിച്ചെന്നും പ്രഖ്യാപനം കുറ്റപ്പെടുത്തി. ഇത്തരം സംഭവങ്ങൾ ഫെഡറലിസത്തിെൻറ അർഥം നഷ്ടപ്പെടുത്തും.
സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്ന തരത്തിൽ പല കാര്യങ്ങളും കേന്ദ്രം ചെയ്തു. ലേബർ കോഡും കാർഷിക നിയമങ്ങളുമാണ് ഏറ്റവും പുതിയത്. കാർഷിക നിയമങ്ങൾ നിയന്ത്രിത വിപണികളെ തകർക്കുകയും താങ്ങുവില ഇല്ലാതാക്കുകയും ചെയ്യും. കോർപറേറ്റ് ഇടനിലക്കാർക്ക് വിലപേശൽ അധികാരം നൽകും.
1955ലെ അവശ്യസാധന ആക്ടിൽ വരുത്തിയ ഭേദഗതി വഴി പൂഴ്ത്തിവെപ്പും കൊള്ളലാഭവുമുണ്ടാകും. സാമ്പത്തിക തകർച്ചയോടുള്ള കേന്ദ്ര സർക്കാറിെൻറ പ്രതികരണത്തെയും നയപ്രഖ്യാപനം വിമർശിച്ചു. ജി.എസ്.ടി നഷ്ടപരിഹാരം പൂർണമായി നൽകുന്നതിലെ കേന്ദ്രത്തിെൻറ വിമുഖത പ്രതിസന്ധി ഘട്ടത്തിൽ ഒഴിവാക്കാമായിരുന്ന വിവാദം സൃഷ്ടിച്ചു.
സംസ്ഥാനത്തെ വാണിജ്യവിളകൾക്കുണ്ടായ പ്രതിസന്ധി കേന്ദ്ര നയങ്ങൾ മൂലമാണ്. എന്നാൽ, അധിക സഹായം നൽകാൻ കേന്ദ്രം തയാറല്ല. പെട്രോളിയം ഉൽപന്നങ്ങൾക്ക് അഡീഷനൽ/സ്പെഷൽ എക്സൈസ് ഡ്യൂട്ടി വർധിപ്പിക്കുന്നതിനെയും നയപ്രഖ്യാപനത്തിൽ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.