ഗവർണർ ഭരണഘടന പഠിക്കണം -കപിൽ സിബൽ
text_fieldsകോഴിക്കോട്: കേരള ഗവർണർ ഭരണഘടന പഠിക്കണമെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. ഗവർണർമാരുടെ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം വേണം. കേരള ലിറ്ററേച്ചർ ഫെസ്റ്റ ിവലിെൻറ ഭാഗമായ ‘ദ െഎഡിയ ഒാഫ് ഇന്ത്യ’ സെഷനിൽ ജോൺ ബ്രിട്ടാസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ എന്ന ആശയത്തിൽ വിശ്വസിക്കുന്നു. അത് അതിജീവിക്കുകതന്നെ ചെയ്യും. ബി.ജെ.പി ആദ്യം എല്ലാ സ്ഥാപനങ്ങളിലും ആർ.എസ്.എസുകാരെ നിയമിച്ചു. തുടർന്ന് എല്ലാ സ്ഥാപനങ്ങളെയും അവർ പിടികൂടി. ഗവർണർമാരെയും. ദേശീയ അധികാര താൽപര്യങ്ങളുള്ള പ്രാദേശിക പാർട്ടികളാണ് ബി.ജെ.പിക്കെതിരെ ഒന്നിച്ച് പോരാടാനുള്ള തടസ്സം. നന്നായി പ്രവർത്തിച്ചില്ലെങ്കിൽ ജനങ്ങൾ പാർട്ടികളെ നിരസിക്കും.
സി.എ.എക്കെതിരായ സമരങ്ങൾ ആദ്യം ഉയർന്നുവന്നത് വിദ്യാർഥികളിൽനിന്നായത് നന്നായി. അതുെകാണ്ട് ജനങ്ങളുടെ ആത്മാർഥമായ പിന്തുണ ലഭിച്ചു. ജനങ്ങളുടെ സ്വപ്നങ്ങൾ വിറ്റാണ് മോദി അധികാരത്തിലേറിയത്. ഇനി ദേശീയതലത്തിൽ ധ്രുവീകരണം സാധ്യമല്ലെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു.
മുമ്പ് മതങ്ങൾ തമ്മിലായിരുന്നു വർഗീയത. ഇന്ന് നടക്കുന്നത് ഭരണകൂട പിന്തുണയോടെയുള്ള വർഗീയതയാണ്. സമത്വം എന്നത് രാജ്യത്തെവിടെയും കാണാൻ സാധ്യമല്ല -കപിൽ സിബൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.