ആയുര്‍വേദരംഗത്തെ ആധുനികവത്കരണം ബോധ്യപ്പെടുത്താനാവണം –ഗവര്‍ണര്‍
text_fieldsകോഴിക്കോട്: ആയുര്‍വേദ രംഗത്തുണ്ടായ ആധുനികവത്കരണം കൂടുതല്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കൂട്ടായ ശ്രമം വേണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. കോട്ടക്കല്‍ ആര്യവൈദ്യശാല കോഴിക്കോട് ശാഖയുടെ മൂന്നു ദിവസത്തെ ശതവത്സരാഘോഷങ്ങളുടെ ഉദ്ഘാടനം ടാഗോര്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആയുര്‍വേദത്തിലുള്ള വിശ്വാസം ഏറിവരികയാണ്.
രോഗത്തെമാത്രം ചികിത്സിക്കുന്നതിനു പകരം മനുഷ്യ ജീവന്‍ സമഗ്രമായി പരിഗണിച്ചു കൊണ്ടുള്ള ആയുര്‍വേദ ചികിത്സാ സമീപനം നടപ്പാക്കാന്‍ ഇതര വൈദ്യശാഖകളുമായി യോജിച്ച് പ്രവര്‍ത്തിക്കണം. ഇക്കാര്യത്തില്‍ ഗവേഷണങ്ങള്‍ നടക്കണം. ടൂറിസം മേഖലയുടെ വളര്‍ച്ചക്കൊപ്പം ആയുര്‍വേദത്തിന്‍െറ ഗുണനിലവാരം തകര്‍ക്കുന്ന പ്രവണതകളും ഉണ്ടാവുന്നുണ്ട്. അര്‍ഹതയില്ലാത്തവര്‍ ജനങ്ങളുടെ ജീവന്‍കൊണ്ട് കളിക്കുന്നത് ഇല്ലാതാക്കണം. ഇക്കാര്യത്തിലും ബോധവത്കരണം ഉണ്ടാവണം.
ഒൗഷധ സസ്യ സമൃദ്ധമായ പശ്ചിമഘട്ടമാണ് സംസ്ഥാനത്തുള്ളത്. ജൈവ വൈവിധ്യം നിലനിര്‍ത്താന്‍ കേരളത്തില്‍ സ്ഥലമുള്ള ഓരോ വ്യക്തിയും രണ്ടോ മൂന്നോ ഒൗഷധച്ചെടികളെങ്കിലും നട്ടുപിടിപ്പിക്കണം. ആരോഗ്യ മന്ത്രിയുടെയും ഒൗഷധസസ്യ ബോര്‍ഡിന്‍േറയും സഹായത്തോടെ രാജ്ഭവനില്‍ വേപ്പ് അടക്കം ഒൗഷധ സസ്യക്കൃഷി തുടങ്ങിയിട്ടുണ്ട്.
ആയുര്‍വേദത്തില്‍ സംസ്ഥാനത്തിന്‍െറ മുഖം രൂപപ്പെടുത്തുന്നതില്‍ കോട്ടക്കല്‍ ആര്യവൈദ്യശാല പ്രധാന പങ്ക് വഹിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഗവര്‍ണര്‍ക്കുള്ള ഉപഹാരം ചീഫ് ഫിസിഷ്യനും മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ. വാരിയര്‍ നല്‍കി. ഡോ. എം.കെ. മുനീര്‍ എം.എല്‍.എ, നഗരസഭാ കൗണ്‍സിലര്‍ അഡ്വ. പി.എം. നിയാസ് എന്നിവര്‍ സംസാരിച്ചു.
ഡോ. പി.എം. വാരിയര്‍ സ്വാഗതവും കെ.എസ്. മണി നന്ദിയും പറഞ്ഞു. അശ്വതിയും ശ്രീകാന്തും അവതരിപ്പിച്ച നൃത്തസന്ധ്യയും നടന്നു. ശനിയാഴ്ച രാവിലെ 10ന് സാംസ്കാരിക സമ്മേളനം അടൂര്‍ ഗോപാലകൃഷ്ണനും ഞായറാഴ്ച വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.