കണ്ണൂരിൽ മദ്യ ഉൽപാദനശാലക്ക് സർക്കാർ അനുമതി
text_fieldsതിരുവനന്തപുരം: മദ്യവര്‍ജനമാണ് നയമെന്ന് ആവര്‍ത്തിക്കുമ്പോഴും പുതിയ മദ്യ ഉല്പാദനശാലകള്ക്ക് അനുമതി നല്കി സർക്കാർ. പ്രതിമാസം അഞ്ച് ലക്ഷം െകയ്സ് ബിയര്‍ ഉൽപാദിപ്പിക്കാന് ശേഷിയുള്ള ബ്രൂവറി കണ്ണൂര്‍ വാരത്ത് സ്ഥാപിക്കാന്‍ ശ്രീധരന് ബ്രൂവറി പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നൽകി കഴിഞ്ഞദിവസം സർക്കാർ ഉത്തരവ് പുറത്തിറക്കി. സംസ്ഥാനത്തെ മൂന്നാമത്തെ ബിയര്‍ ഉല്പാദനകേന്ദ്രമാണ് കണ്ണൂരിലേത്. സംസ്ഥാനത്ത് പാലക്കാടും തൃശൂരുമാണ് നിലവിൽ ബിയര്‍ ഉല്പാദന കേന്ദ്രങ്ങളുള്ളത്.
കേരളത്തില്‍ വിൽപന നടത്തുന്ന ബിയറിെൻറ 40 ശതമാനവും ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ആ സാഹചര്യത്തിലാണ് കണ്ണൂര്‍ വാരത്ത് ചെലോറ വില്ലേജില്‍ ബിയർ ഉൽപാദനകേന്ദ്രം ആരംഭിക്കുന്നതെന്നും ബ്രൂവറി ആരംഭിച്ചാല്‍ നിരവധി ആളുകള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കുമെന്നും ഉത്തരവില്‍ പറയുന്നു. നികുതിയിനത്തില്‍ സര്‍ക്കാറിന് അധിക വരുമാനം ലഭിക്കുമെന്നതിനാല്‍ പുതിയ ബ്രൂവറി അനുവദിക്കണമെന്ന് എക്സൈസ് കമീഷണറും ശിപാര്‍ശ നല്‍കിയിരുന്നു. പദ്ധതി തുടങ്ങുന്നതിന് കണ്ണൂര്‍ െഡപ്യൂട്ടി എക്സൈസ് കമീഷണര്‍ ഒരുമാസം മുമ്പ് സാധ്യതാ വിശകലന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഇൗ സർക്കാർ വന്നശേഷം 90 ഒാളം പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞമാസം വരെയുള്ള കണക്കുപ്രകാരം ലൈസന്‍സിനായുള്ള 21 അപേക്ഷകള്‍ എക്സൈസ് കമീഷണറുടെ പരിഗണനക്കായി ലഭിച്ചിട്ടുമുണ്ട്. ആ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇനിയും കൂടുതൽ ബാറുകൾ തുറക്കുമെന്ന് വ്യക്തമാകുകയാണ്. ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്കാണ് ബാർ ലൈസൻസ് അനുവദിക്കുന്നത്.
മുമ്പ് ടൂ സ്റ്റാർ പദവിയുണ്ടായിരുന്ന പല ഹോട്ടലുകളും നവീകരിച്ചും പുതുതായി നിർമിച്ച പല ഹോട്ടലുകളും ബാർ ലൈസൻസിനായുള്ള അപേക്ഷകൾ സമർപ്പിക്കുകയാണ്. ഒൗദ്യോഗികമായി സമർപ്പിക്കപ്പെടുന്ന ഇത്തരം അപേക്ഷകളിൽ മറ്റ് നിയമലംഘനങ്ങളൊന്നുമില്ലെങ്കിൽ ബാറുകൾ അനുവദിച്ചേ പറ്റൂ എന്നാണ് എക്സൈസ് വകുപ്പ് വൃത്തങ്ങൾ നൽകുന്ന വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.