ക്വാറികളുടെ ദൂരപരിധി 50 മീറ്ററായി നിലനിർത്തണം -കേരളം സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ജനവാസകേന്ദ്രവും ക്വാറിയുമായുള്ള ദൂരപരിധി സംബന്ധിച്ച കേരള ഹൈകോടതി വിധി സുപ്രീംകോടതി താൽക്കാലികമായി സ്റ്റേ ചെയ്തതിനെതിരെ സംസ്ഥാന സർക്കാർ. ജനവാസകേന്ദ്രവും ക്വാറിയുമായുള്ള കുറഞ്ഞ ദൂരപരിധി 50 മീറ്റർ ആയി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകി.
ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ഹരിത ട്രൈബ്യൂണൽ 200 മീറ്റർ ദൂരപരിധി നിശ്ചയിച്ചതെന്നാണ് സർക്കാർ വാദം. ഇത് സംസ്ഥാനത്തെ വികസന പദ്ധതികളെ ബാധിക്കുമെന്നും സർക്കാർ വാദിക്കുന്നു.
ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ കേരള ഹൈകോടതി വിധി കഴിഞ്ഞ ദിവസം സുപ്രീംകോടതി താൽക്കാലികമായി സ്റ്റേ ചെയ്തത് കേരള സർക്കാറിനും ക്വാറി ഉടമകൾക്കും തിരിച്ചടിയായിരുന്നു. സുപ്രീംകോടതി വിധിയോടെ കരിങ്കൽ ക്വാറിയും ജനവാസ കേന്ദ്രവുമായുള്ള അകലം 50 മീറ്ററിൽ നിന്ന് 100ഉം 200ഉം മീറ്ററായി വർധിപ്പിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് പ്രാബല്യത്തിലായിരിക്കുകയാണ്.
പാലക്കാട് ജില്ലയിൽ ഒരു കരിങ്കൽ ക്വാറി തുടങ്ങാനിരിക്കേ അതിെനതിരെ ഒരുവിഭാഗം പ്രധാനമന്ത്രിക്ക് പരാതി അയച്ചതാണ് വിവാദ നടപടിയുടെ തുടക്കം. പകർപ്പ് കേരള സർക്കാറിനും ദേശീയ ഹരിത ട്രൈബ്യൂണലിണും പരാതിക്കാർ അയച്ചുകൊടുത്തു. 'അറിവിലേക്ക്' എന്ന് രേഖപ്പെടുത്തി അയച്ച ആ പകർപ്പിെൻറ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ ദൂരപരിധി വർധിപ്പിച്ച് ഉത്തരവിറക്കിയത്. കരിങ്കൽ ക്വാറിയുടെ 100 മീറ്ററിനുള്ളിൽ വീടുണ്ടെങ്കിൽ അതിന് അനുമതി നൽകരുതെന്നും സ്ഫോടക വസ്തുപൊട്ടിക്കുന്ന ക്വാറിയാണെങ്കിൽ 200 മീറ്റർ എങ്കിലും പാലിക്കണമെന്നുമായിരുന്നു ഹരിത ട്രൈബ്യൂണലിെൻറ വിധി.
എന്നാൽ പ്രധാനമന്ത്രിക്ക് അയച്ച ഒരു പരാതിയുടെ പകർപ്പ് കിട്ടിയതിെൻറ അടിസ്ഥാനത്തിൽ മാത്രം ദേശീയ ഹരിത ട്രൈബ്യുണലിന് ഒരു വിഷയത്തിൽ സ്വമേധയാ കേസെടുക്കാനും ഇത്തരെമാരു ഉത്തരവ് പുറപ്പെടുവിക്കാനും കഴിയില്ലെന്നാണ് ക്വാറി ഉടമകളുടെ വാദം. ദൂരപരിധി സംബന്ധിച്ച ഹരിത ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കിയാൽ കേരളത്തിലെ ഭൂരിഭാഗം ക്വാറികളും അടച്ചുപൂട്ടേണ്ടി വരുമെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഇൗ കാര്യങ്ങളിൽ വാദം കേൾക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹരജി സെപ്റ്റംബര്‍ ഒന്നിന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.