നാട്ടാനകളുടെ ദൗർലഭ്യം പരിഹരിക്കാൻ കേന്ദ്രത്തെ സമീപിക്കും -മന്ത്രി രാധാകൃഷ്ണൻ
text_fieldsതൃശൂർ: കേരളത്തിലെ നാട്ടാനകളുടെ ദൗർലഭ്യം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. കേരളത്തിൽ നാട്ടാനകളുടെ എണ്ണം വൻതോതിലാണ് കുറയുന്നത്. ഏതെങ്കിലും മത വിഭാഗത്തിന്റെ ഉത്സവത്തിന് മാത്രമല്ല. എല്ലാ വിഭാഗങ്ങളുടെയും ഉത്സവാഘോഷങ്ങളിൽ ആന പ്രധാനഘടകമാണ്.
നിലവിൽ സംസ്ഥാനത്തെ കാട്ടിൽനിന്ന് പിടികൂടി ഉത്സവങ്ങളിൽ പങ്കെടുപ്പിക്കാനോ, ഇതര സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരാനോ കഴിയില്ല. അതിന് ആവശ്യമായി കേന്ദ്രനയത്തിൽ മാറ്റം വരണം. കേന്ദ്രസർക്കാർ രൂപവത്കരിച്ച നയത്തിന് തുടർച്ചയായി സംസ്ഥാന സർക്കാറും നടപടി തുടരാൻ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രത്തെ വീണ്ടും സമീപിക്കും. വടക്കുന്നാഥനിലെ 41 വർഷമെത്തിയ ആനയൂട്ട് കേരളത്തിൽ ആനസംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.