ഉദ്യോഗസ്ഥർ നവമാധ്യമങ്ങളിൽ പോസ്റ്റിട്ടാൽ കർശന നടപടി
text_fieldsതിരുവനന്തപുരം: സർവേയും ഭൂരേഖയും വകുപ്പിലെ ജീവനക്കാർ നവമാധ്യമങ്ങളിൽ വകുപ്പിനെയും സർക്കാറിനെയും അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിട്ടാൽ നടപടിയെടുക്കുമെന്ന് സർക്കുലർ. സർവേ ഡയറക്ടറുടെ കാര്യാലയത്തിൽനിന്നാണ് സർക്കുലർ അയച്ചത്.
വകുപ്പിനെതിരെ ചില ജീവനക്കാർ അപവാദപ്രചാരണം നടത്തുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. വകുപ്പിെൻറ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തണമെന്ന ദുരുദ്ദേശത്തോടെയാണ് വാർത്ത നൽകുന്നത്. ഇതിനുപിന്നിൽ സംഘടിത ഗൂഢാലോചനയുണ്ട്. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണം. സർക്കാറിനോടും വകുപ്പിനോടും കൂറില്ലാതെ പ്രവർത്തിക്കുന്ന ജീവനക്കാർക്കെതിരെ മുന്നറിയിപ്പില്ലാതെ അച്ചടക്കനടപടി സ്വീകരിക്കും.
പോസ്റ്റുകളുടെ ഉദ്ദേശ്യം മനസ്സിലാക്കാതെ മറ്റുള്ളവർക്കും ഗ്രൂപ്പുകളിലേക്കും അയക്കുന്ന ജീനക്കാർക്കും ഇത് ബാധകമാണ്. അറിവില്ലായ്മയുടെ അനൂകൂല്യം നൽകില്ല. ജീവനക്കാർ ഈ പ്രവണത തുടരുന്നത് ശ്രദ്ധയിൽപെട്ടാൽ അത് മേലധികാരികളെ അറിയിച്ച് തുടർനടപടി സ്വീകരിക്കാൻ അഡീഷനൽ ഡയറക്ടർ (എ.ഡി), ഡെപ്യൂട്ടി ഡയറക്ടർ (ഡി.ഡി) മാർക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.