സർക്കാർ ഒാഫിസുകൾ ഡിജിറ്റൽ ഭൂപടത്തിൽ
text_fieldsതിരുവനന്തപുരം: എല്ലാ സർക്കാർ ഒാഫിസുകളുടെയും സ്ഥിതിവിവരം ഉൾപ്പെടുത്തി സംസ്ഥാന ഡിജിറ്റൽ ഭൂപടമൊരുക്കുന്നു. ഒാൺലൈൻ പ്ലാറ്റ്ഫോമുകൾ ജനപ്രിയമാകുേമ്പാൾ സർക്ക ാർ സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ റൂട്ടും ദിശയും ദൂരവും സഹിതം ഗൂഗിൾ മാപ്പിന് സമാനമായി ജനങ്ങളിലെത്തിക്കലാണ് ലക്ഷ്യം. ഇതോടൊപ്പം സർക്കാറിെൻറ ഒൗദ്യോഗിക ക്രമീകരണങ്ങൾക്കും ഒാഫിസുകളുടെ ഏകോപനത്തിനും ഡിജിറ്റൽ ഭൂപടം സഹായകരമാകും.
‘മാപ് മൈ ഒാഫിസ്’ വെബ് പോർട്ടൽ പ്രവർത്തനം തുടങ്ങി. നിലവിൽ 5000ത്തോളം ഒാഫിസുകളെ ശൃംഖലയിൽ കണ്ണിചേർത്തിട്ടുണ്ട്. സംസ്ഥാനത്തെ 30,000 സർക്കാർ ഒാഫിസുകളും അക്ഷയേകന്ദ്രങ്ങളും സാധ്യമാകും വേഗത്തിൽ ഉൾപ്പെടുത്തും. ഒാഫിസ് മേധാവി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനാണ് മാപ്പിങ് നടത്തേണ്ട ചുമതല. ജി.പി.എസ് സംവിധാനമുള്ള മൊബൈൽ ഫോണിൽനിന്ന് ‘മാപ് ൈമ ഒാഫിസ്’ എന്ന വെബ് പോർട്ടലിൽ പ്രവേശിച്ച് സ്ഥിതിവിവരം കൃത്യപ്പെടുത്തണം. ഒപ്പം ഒാഫിസ് വിലാസമടക്കം ആവശ്യപ്പെടുന്ന അടിസ്ഥാന വിവരങ്ങൾ നൽകുകയും ചെയ്യുന്നതോടെ മാപ്പിങ് നടപടികൾ പൂർത്തിയാകും. അഞ്ചുമിനിറ്റ് മാത്രമേ ഇതിന് വേണ്ടതുള്ളൂ.
വകുപ്പിലെ എല്ലാ ഒാഫിസുകളും ഡിജിറ്റൽ ഭൂപടത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വകുപ്പ് മേധാവികൾ ഉറപ്പാക്കണമെന്ന് സർക്കുലറിലൂടെ ചീഫ് സെക്രട്ടറി ടോം ജോസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലകളിൽ കലക്ടർമാർക്കാണ് മേൽനോട്ടം. ജില്ലകളിലെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ഡെപ്യൂട്ടി കലക്ടറുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിക്കണം. ഗൂഗിൾ മാപ്പിെൻറ മാതൃകയിലാണെങ്കിലും ഇതുമായി ഒരു ബന്ധവുമില്ലാതെ സ്വന്തം പ്ലാറ്റ്ഫോം വികസിപ്പിച്ചാണ് ഭൂപടമൊരുക്കുന്നത്. നവകേരള നിർമാണ പ്രവർത്തനങ്ങൾക്ക് ഡിജിറ്റൽ മാപ് ഗുണകരമാകുമെന്ന് വിലയിരുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.