നയപരവും ഭരണപരവുമായ തീരുമാനങ്ങളിൽ വിജിലൻസ് അന്വേഷണം പാടില്ല -ഹൈകോടതി
text_fieldsകൊച്ചി: സർക്കാറിെൻറ നയപരമായ തീരുമാനങ്ങളെയും ഭരണപരമായ ഉത്തരവുകെളയും അഴിമതി നിരോധന നിയമത്തിെൻറ പരിധിയിൽപ്പെടുത്തി വിജിലൻസിന് അന്വേഷിക്കാനാവില്ലെന്ന് ഹൈകോടതി. നിയമ നിർമാണങ്ങളുടെ സാധുത അന്വേഷണ ഏജൻസികൾക്ക് പരിശോധിക്കാൻ അധികാരമില്ലെന്നും ഇത്തരം കാര്യങ്ങളിൽ നിർദേശ രൂപത്തിലുള്ള ശിപാർശകൾ സർക്കാറിന് നൽകാനാവില്ലെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. ആഭ്യന്തര മന്ത്രിയായിരിക്കെ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍റെഡ്ഡിക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലൻസ് അന്വേഷണവും പരാതിയും റദ്ദാക്കിയാണ് കോടതി ഉത്തരവ്.
ശങ്കർ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കുകയും തുടര്‍ന്ന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തത് മന്ത്രിമാരും ഉദ്യോഗസ്ഥരുമടക്കമുള്ളവരുടെ ഗൂഢാലോചനയുടെ ഫലമാണെന്ന് ചൂണ്ടിക്കാട്ടി പായ്ച്ചിറ നവാസ് നല്‍കിയ പരാതിയിലാണ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചത്. സ്ക്രൂട്ടിനി കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് നാല് തസ്തികകള്‍ ഉണ്ടാക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തതെന്നും ഇതില്‍ അധികാര പരിധി ലംഘനമില്ലെന്നുമുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല ഹൈകോടതിയെ സമീപിച്ചത്. സർക്കാർ നടത്തിയ നിയമനങ്ങളുെടയും സ്ഥാനക്കയറ്റത്തിെയും നിയമ സാധുത പോലും ചോദ്യം ചെയ്യുന്ന റിപ്പോർട്ടാണ് അന്വേഷണ ഉദ്യോഗസ്ഥൻ കേസിൽ നൽകിയിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാർ തീരുമാനങ്ങളിൽ അന്വേഷണം നടത്താൻ വിജിലൻസിന് അധികാരമില്ല.
ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റമടക്കം നടപടികൾ സർക്കാറിെൻറ അധികാരത്തിൽ വരുന്നതാണ്. മന്ത്രി സഭയുടെ കൂട്ടായ തീരുമാനമാണത്. ഇൗ നടപടികളുടെ നിയമ സാധുതയും ഒൗചിത്യവുമൊക്കെ പരിശോധിക്കേണ്ടത് ട്രൈബ്യൂണലുകളാണ്. വിജിലൻസ് അടക്കമുള്ള പൊലീസ് സംവിധാനങ്ങളല്ല. ഇതനുവദിച്ചാൽ നിയമ സംവിധാനത്തിന് ഗുരുതരമായ പ്രത്യാഘാതമാകും ഉണ്ടാക്കുക. വസ്തുതകളുടെ അടിസ്ഥാനത്തിൽ അഴിമതി വെളിവാകുന്ന കുറ്റകൃത്യത്തിൽ മാത്രം അഴിമതി നിരോധന നിയമ പ്രകാരം നടപടി പാടുള്ളൂ.
അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണത്തിന് സാധ്യതയില്ലാത്ത കേസാണിതെന്ന് പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ, തീരുമാനം സർക്കാറിന് പുനഃപരിശോധിക്കാമെന്ന് നിർദേശിക്കുകയും ഇത്തരം കാര്യങ്ങളിൽ ചട്ടം പാലിക്കണമെന്ന് ശിപാർശ ചെയ്യുകയും ചെയ്യുന്നുണ്ട്. സർക്കാറിെൻറ നടപടികളെ വിമർശിച്ച് നിർദേശ രൂപത്തിൽ ശിപാർശ ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർക്ക് അധികാരമില്ല. പണം തിരിച്ചുപിടിക്കലടക്കം അച്ചടക്ക നടപടികൾ ആവശ്യമെന്ന് കണ്ടാൽ പോലും അക്കാര്യം സർക്കാറിനോട് റിപ്പോർട്ട് ചെയ്യാനേ പറ്റൂ. ഹരജിക്കാരനെതിരായ പരാതി അടിസ്ഥാനരഹിതവും ദുഷ്ടലാക്കോടെയുള്ളതുമാണെന്ന് വിലയിരുത്തിയ കോടതി പരാതിയും തുടർന്ന് അന്വേഷണ ഉത്തരവും റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.