സർക്കാർ മദ്യമാഫിയക്ക് ഒാശാനപാടുന്നു –കെ.സി.ബി.സി മദ്യവിരുദ്ധസമിതി
text_fieldsകോട്ടയം: പ്രകടനപത്രികയിൽ മദ്യലഭ്യത കുറക്കണമെന്ന് പ്രഖ്യാപിച്ച എൽ.ഡി.എഫ് ഇപ്പോൾ മദ്യശാലകൾ അനുവദിച്ചും അബ്കാരി നിയമങ്ങൾ എടുത്തുകളഞ്ഞും മദ്യമാഫിയക്ക് ഒാശാന പാടുകയാണെന്ന് കെ.സി.ബി.സി മദ്യവിരുദ്ധസമിതി. ഇതു ഇടതുസർക്കാറിന് ഭൂഷണമല്ലെന്ന് സമിതി സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. പിണറായി സർക്കാറിന് പൊതുജനത്തോടല്ല അബ്കാരി സമൂഹത്തോടാണ് കൂറെന്ന് ദൂരപരിധി എടുത്തുകളഞ്ഞതിലൂടെ വ്യക്തമാണ്.
സർക്കാറിെൻറ ഏകാധിപത്യ ഭരണകൂടഭീകരതയാണ് ഇതിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ മാസം 15ന് കോട്ടയത്ത് ജനേദ്രാഹ മദ്യനയത്തിനെതിരെ ഏകദിന മഹാസമ്മേളനം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. മദ്യശാലകൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധാനാലയങ്ങൾ എന്നിവയിൽനിന്നുള്ള ദൂരപരിധി ബ്രിട്ടീഷുകാർ പോലും മാനിച്ചിരുന്നതാണ്.
ടൂറിസം വികസനമല്ല മദ്യമാഫിയയെ സംരക്ഷിക്കുകയാണ് ഈ സർക്കാറിെൻറ മുഖ്യ അജണ്ടയെന്നും യോഗം ചൂണ്ടിക്കാട്ടി. കെ.സി.ബി.സി മദ്യവിരുദ്ധ കമീഷൻ ചെയർമാൻ ബിഷപ് റെമജിയൂസ് ഇഞ്ചനാനിയിൽ, ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ് , ബിഷപ് ഡോ.ആർ. ക്രിസ്തുദാസ് , ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, അഡ്വ. ചാർളി പോൾ, പ്രസാദ് കുരുവിള, ഫാ. പോൾ കാരാച്ചിറ, യോഹന്നാൻ ആൻറണി, സി. ആനീസ് തോട്ടപ്പിള്ളി, രാജു വലിയാറ, ജോസ് ചെമ്പിശ്ശേരി, തോമസുകുട്ടി മണക്കുന്നേൽ, ദേവസ്യ കെ. വർഗീസ്, ബനഡിക്ട് ക്രിസോസ്റ്റം, തങ്കച്ചൻ വെളിയിൽ, ആൻറണി ജേക്കബ്, തങ്കച്ചൻ കൊല്ലക്കൊമ്പിൽ, ഷിബു കാച്ചപ്പള്ളി, വൈ. രാജു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.