മറക്കണ്ട; ഇന്നു മുതൽ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വീണ്ടും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളിലും ചടങ്ങുകളിലും സാമൂഹ്യ അകലം പാലിക്കണമെന്നാണ് നിര്‍ദേശം. ഈ നിർദേശം അറിയാതെ നിരവധി പേരാണിന്ന് പൊതുയിടങ്ങളിലെത്തിയത്. വരും ദിവസങ്ങളിൽ കർശനമാക്കാനാണ് തീരുമാനം.
പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന്റെ ഉത്തരവിൽ പറയുന്നു.
കടകള്‍, തിയേറ്ററുകള്‍ അടക്കം എല്ലാ സ്ഥാപനങ്ങളിലും കൈ ശുചിയാക്കുന്നതിനായി സാനിറ്റൈസര്‍, സോപ്പ്, വെള്ളം സൗകര്യങ്ങള്‍ ഒരുക്കണം. കേരള സാംക്രമിക രോഗങ്ങൾ ആക്ട് പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ സാഹചര്യത്തിൽ വിവിധ പരിപാടികളുടെ സംഘാടകർ വീണ്ടും മാസ്കും സാനിറ്റെസറും ഒരുക്കിയിരിക്കുകയാണ്. ഇന്ന് പലയിടത്തും സംഘാടകർ മാസ്ക് നൽകുന്ന കാഴ്ച കാണാമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.